Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Viral
Back to home
വഞ്ചിച്ച ഓണ്‍ലൈന്‍ കാമുകിയെ കൊല്ലാൻ വിദ്യാർഥി; കുറിപ്പ് വൈറൽ
വഞ്ചിച്ചെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ കാമുകിയെ കൊലപ്പെടുത്താന്‍ തയ്യാറെടുത്ത വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ പോയ അനുഭവം വിവരിച്ച് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയായ നിഷ ജോഷി. വിദ്യാര്‍ഥിയുടെ പിതാവിന്റെ ആവശ്യം അനുസരിച്ച് വീട്ടിലെത്തിയ തനിക്ക് നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നിഷ ജോഷി പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
പോലീസുകാര്‍ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്.... മദ്യപിച്ചു ലക്ക് കെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം 20 വര്‍ഷത്തോട് അടുക്കുന്ന എന്റെ സര്‍വീസ് ജീവിതത്തിലും ഇത്തരം അനവധി ആളുകളുമായി കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്..
എന്നാലും ഇന്നലെ ഉണ്ടായ ഒരു അനുഭവം സര്‍വീസില്‍ ആദ്യം...ഇന്നലെ day and night ഡ്യൂട്ടി ആയിരുന്നു... രാവിലെ കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക്ലീഡര്‍ ഷിപ്നെ കുറിച്ചും ഡ്രഗ്ഗ്സ് നു എതിരെ ഉള്ള ബോധവല്‍ക്കരണ ക്ലാസും ഒക്കെ കഴിഞ്ഞു ജസ്റ്റ് സ്റ്റേഷനിലേയ്ക്ക് എത്തിയതേ ഉള്ളു..... അപ്പോഴാണ് ഒരു അച്ഛന് ആകെ വെപ്രാളത്തില്‍ സ്റ്റേഷനില്‍ എത്തിയത്... അദ്ദേഹത്തിന്റെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകന് പറഞ്ഞാല്‍ അനുസരിക്കുന്നില്ല..
കുട്ടിയ്ക്കു ഒരു കാമുകിയുണ്ട്.. അവള് അവനെ തേച്ചതുകൊണ്ട് ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടു കണ്ണൂര്‍ കാരിയായ അവളെ കൊല്ലാന്‍ പോകാന്‍ വണ്ടിക്കൂലിയ്ക്ക് കാശ് ചോദിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുന്നു.. ഇതായിരുന്നു ആ അച്ഛന്റെ പരാതി..... ഇന്നലെ എല്ലാവര്ക്കും സ്പെഷ്യല്‍ ഡ്യൂട്ടി ആയതിനാല്‍ സ്റ്റേഷനില്‍ ആളില്ല.. സ്വാഭാവികമായും child friendly officer കൂടിയായ എനിക്കായി കുട്ടിയെ നേരെ ആക്കേണ്ട ചുമതല....
രാവിലെ കുട്ടികളുടെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു ആത്മ വിശ്വാസത്തില്‍ ആയിരിക്കുന്ന എനിക്ക് ഇതു കേട്ടപ്പോള്‍ so.. Simple... എത്രയോ കുട്ടികളെ നമ്മള് കൈകാര്യം ചെയ്തിരിക്കുന്നു... Spc യുടെ ഭാഗമായി എത്രയോ കുട്ടികളെ കാണുന്നു.. അവരുടെ പ്രേശ്നങ്ങള്‍ കേള്‍ക്കുന്നു.. ഇതൊക്കെ നിസാരം....കുട്ടി ആയതുകൊണ്ട് യൂണിഫോം മാറി സിവില്‍ ഡ്രെസ്സില്‍ ഞാന്‍ തയ്യാറായി... സ്റ്റേഷനില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്റര്‍ ദൂരമേ അവരുടെ വീട്ടിലേയ്ക്ക് ഉള്ളു......
ഞാന്‍ എന്റെ ആക്ടിവയില്‍ പോവാന്‍ തയ്യാറായപ്പോള്‍ അവരുടെ കാറുണ്ട് അതില്‍ പോകാമെന്നായി അവര്‍.... കാറില്‍ കയറി ഒരു മൂളിപ്പാട്ടൊക്കെ പാടി... അവനെ സ്നേഹത്തോടെ ചേര്‍ത്തിരുത്തി..അവിടെ ചെന്ന് കഴിഞ്ഞു .അവനെ കേള്‍ക്കേണ്ടത് എങ്ങനെ ആണെന്നും അവനെ ഒന്ന് ചേര്‍ത്ത് നിര്‍ത്തി സമധാനിപ്പിക്കണം എന്നുമൊക്കെ ആലോചിച്ചു ഞാന്‍ വണ്ടിയില്‍ ഇരുന്നു...... എന്റെ മോനും ഏകദേശം അതെ പ്രായമൊക്കെ ആണല്ലോ.... കാര്‍ ഒരു വല്യ വീടിന്റെ മുറ്റത്തു ചെന്നാണ് നിന്നത്....... ആ വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു അവനു ചുറ്റും..
ഞാന്‍ ചിരിച്ചു കൊണ്ട് കാറില്‍ നിന്നും ഇറങ്ങി.. ഉടനെ അവന് അലറിക്കൊണ്ട് ചാടി എഴുന്നേറ്റ്.. നീ ആരാ... ഞാന്‍ മറുപടി പറയുന്നതിന് മുന്‍പ് കുട്ടിയുടെ അച്ഛന് പോലീസ് സ്റ്റേഷനിലെ ഒരു സര് ആണ് എന്ന് പറഞ്ഞു... മോനെ ഒന്ന് കാണാന്‍ വന്നതാണ് എന്ന് സ്നേഹത്തോടെ ഞാന്‍ പറഞ്ഞു.. പെട്ടെന്ന് കൂടെ ഉണ്ടായിരുന്നവരെ തള്ളി മാറ്റി അവന് അകത്തേയ്ക്ക് പാഞ്ഞു.. തിരിച്ചു അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു ഒരു വെട്ടുകത്തി എന്റെ നേരെ ആഞ്ഞു വീശി.....
ഒരു നിമിഷം ഞാന്‍ മരണം മുന്നില്‍ കണ്ടു...... പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച ഉള്ള അവനെ തടയാന്‍ അവര്‍ ശ്രെമിച്ചിട്ടു പറ്റുന്നില്ല...... കത്തി താഴെ ഇടെടാ എന്ന് പറയുമ്പോള്‍ താഴെ ഇടാന്‍ ഇതു സിനിമയുമല്ലല്ലോ.... ഒരു കുട്ടിയെ കീഴ്പ്പെടുത്താന്‍ പറ്റാത്ത നീയൊക്കെ പിന്നെ training കഴിഞ്ഞ പോലീസ് ആണോ എന്നൊന്നും ചോദിച്ചു ആരും ഈ വഴിക്കു വരണ്ട.... കാരണംഡ്രഗ്ഗ് അഡിക്ഷനും ഗെയിം അഡിക്ഷനും ഉള്ള ഒരു കുട്ടിയുടെ വയലന്‍സ് നിങ്ങള്‍ കണ്ടിട്ടുണ്ടോ.......വെട്ടുകത്തി ആഞ്ഞു വീശുന്നവനെ കീഴ്പ്പെടുത്താന്‍ അപ്പോള്‍ സെല്‍ഫ് ഡിഫെന്‍സിന്റെ പാഠങ്ങള്‍ ഒന്നും മനസ്സിലേക്ക് വന്നതുമില്ല...... ഒന്നുമാത്രം മനസ്സില്‍ വന്നു...
എന്റെ അപ്പനില്ലാത്ത കുട്ടികള്‍ക്ക് അമ്മയും കൂടി ഇല്ലാതാവുമല്ലോ എന്ന്...... എന്തേലും എനിക്ക് സംഭവിച്ചാല്‍ ഒരു ദിവസം ആദരാഞ്ജലികള്‍ സ്റ്റാറ്റസ് ആയി എല്ലാരും ഇടും.... വെറും 10 rs റിസ്ക് allowance കിട്ടുന്ന പോലീസ് ജോലിക്ക് വെട്ടുകൊണ്ട് റിസ്ക് എടുക്കാന്‍ കഴിയാത്തതുകൊണ്ട് സ്കൂട്ട് ആവുകയല്ലാതെ എനിക്ക് മുന്‍പില്‍അപ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.... ഓപ്പോസിറ് വീട്ടിലേക്കാണ് ഞാന്‍ ചെന്നത്..... എന്നേക്കാള്‍ ആരോഗ്യമുള്ള അവന് വെട്ടുകത്തിയുമായി പുറകെയും....ആ വീട്ടുകാര്‍ ഹെല്പ് ചെയ്താല്‍ അവരുടെ കൂടെ സഹായത്തോടെ അവനെ കീഴ്പ്പെടുത്താം പക്ഷേ വീട്ടുകാര്‍ക്ക് അവനെ ഭയം ആണെന്ന് തോന്നുന്നു....
ഞാന്‍ അടുത്ത വീട്ടില്‍ നിന്ന് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ വിളിച്ചു ജീപ്പ് വരുവാന്‍ പറഞ്ഞു...... സംഭവം അറിഞ്ഞു ജീപ്പ് എത്തി.. അപ്പോഴും അവന്‍വെട്ടു കത്തിയുമായി അലറിക്കൊണ്ട് റോഡിലൂടെ നടക്കുകയാണ്.......ഇതിവിടെ കുറിക്കാന്‍ കാരണം വേറെ ഒന്നുമല്ല... എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഇനി ഉണ്ടാവരുത് എന്ന് ഓര്‍ത്താണ്... കാലം ഒരുപാട് മാറി.... എത്ര ആളില്ലാത്ത സ്റ്റേഷന് ആണെങ്കിലും ഇന്ന് എനിക്ക് സംഭവിച്ചതുപോലെ ഒറ്റയ്ക്ക് ഡ്യൂട്ടിയ്ക്ക് പോവാതിരിക്കുക..... എന്തെങ്കിലും പറ്റിയാല്‍ നിങ്ങള്‍ എന്തിന് ഒറ്റയ്ക്ക് പോയി എന്ന് കുറ്റപ്പെടുത്താനേ ആളുണ്ടാവു.....
നമ്മള് കുട്ടികള്‍ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികള്‍ അല്ല ഇപ്പോള്‍.... നമ്മള് കണ്ട തുലഭാരം കണ്ടു വളര്‍ന്നവര്‍ അല്ല അവര്‍... ആക്ഷനും വയലന്‍സ് ഉം ഉള്ള KGF കണ്ടു വളരുന്നവരാണ്... പബ്ജീയ്ക്കും Free ഫയര്‍ നു അഡിക്ട്ടു ആയി വളരുന്നവരാണ് ... ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ട.... എന്നെ അവന് ഉപദ്രവിച്ചാലും അവനു കുട്ടി എന്ന പ്രിവിലേജ് ഉണ്ട് അവനു വേണ്ടി സംസാരിക്കാന്‍ ബാല അവകാശ കമ്മിഷനുകള്‍ ഉണ്ട്......
ഞങ്ങളുടെ tax കൊണ്ട് ശമ്പളം തരുന്നത് ഇതൊക്കെ ചെയ്യാന്‍ വേണ്ടി ആണ് എന്ന് ഘോരഘോരം വാദിക്കുന്നവരോട്....അവരവരുടെ മക്കളെ കണ്ട്രോളില് വളര്‍ത്താന്‍ പഠിക്കുക എന്നൊരു അപേക്ഷ ഉണ്ട്....... ചെയ്യേണ്ട കടമകളില്‍ നിന്ന് ഒഴിഞ്ഞു മാറി എല്ലാം പോലീസിന്റെ മാത്രം ഉത്തര വാദിത്വം എന്ന ചിന്തയും കളയുക.... De അഡിക്ഷന് വേണ്ടവര്‍ക്ക് അതും സൈക്യട്രി ട്രീത്മെന്റും കൗണ്‍സിലിങ്ങും വേണ്ടവര്‍ക്ക് അതും നല്‍കുക.......child വെല്‍ഫെയര്‍ കമ്മിറ്റിയും child ലൈന്‍ മൊക്കെ നിങ്ങളെ സഹായിക്കാനുണ്ട്......
എല്ലാത്തിനുമുള്ള മരുന്ന് പോലീസിന്റെ കയ്യില്‍ ഇല്ല....... ചൂരല്‍ എടുത്തു പോലും തല്ലാന്‍ നിയമം അനുവദിക്കുന്നുമില്ല......... വെട്ടുന്നവന്റെ നേരെ വിരിമാറ് കാട്ടിക്കൊടുക്കണമെങ്കില്‍ പോലീസുകാര്‍ക്ക് കുട്ടിയും കുടുംബവും ഒന്നും ഇല്ലാതിരിക്കണം..... (NB... കുട്ടിയെ ട്രീറ്റ്മെന്റിനും കൗണ്‍സിലിങ്ങിനും .ഉള്ള കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ്ടാ സംഘത്തിലെ കുരങ്ങിന് ദാരുണാന്ത്യം; ദുഃഖം പങ്കുവെച്ച് സമൂഹ മാധ്യമങ്ങള്‍
മെക്സിക്കയില്‍ ഗുണ്ടാ സംഘാംഗങ്ങളും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ കൊല്ലപ്പെട്ട കുരങ്ങന്റെ വാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി
വിമാനത്തില്‍ ചോര്‍ച്ച; വട്ടം കറങ്ങി യാത്രക്കാരും ജീവനക്കാരും
വീടിന് എന്തിനേറെ ബസിന് വരെ ചോര്‍ച്ച ഉണ്ടായ സംഭവങ്ങള്‍ നമ്മള് കാണാറുണ്ടല്ലൊ. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലുണ്ടായ ഒരു സംഭവം ഇതിനെയൊക്കെ കടത്തിവെട്ടി
വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം; പക്ഷെ ഏറെ നോവിക്കുന്നതും
ജന്മദിനത്തിന് പ്രിയപ്പെട്ടവര്‍ സമ്മാനം തരുന്നത് പുതിയ കാര്യമല്ലല്ലൊ. എന്നാല്‍ ചില സമ്മാനങ്ങളുടെ മൂല്യം അളക്കാന്‍ കഴിയാത്തതായിരിക്കും. അത്തരമൊന്നാണ് ബ്
340 വര്‍ഷം മുമ്പ് തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്ന് കണ്ടെത്തി; 250 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട അപകടം
340 വര്‍ഷം മുമ്പ് തകര്‍ന്നുപോയ എച്ച്എംഎസ് ഗ്ലൗസെസ്റ്റര്‍ എന്ന യുദ്ധകപ്പല്‍ സമുദ്ര ഗവേഷകര്‍ കണ്ടെത്തി. സഹോദരങ്ങളായ ജൂലിയനും ലിങ്കണ് ബാണ്‍വെല്ലും നേതൃത
ബീച്ചില്‍ പാതി മുറിഞ്ഞ നിലയില്‍ സ്രാവ്; കാരണം അജ്ഞാതം
മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരു കടല്‍ ജീവിയാണല്ലൊ സ്രാവ്. അവയുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ദശലക്ഷകണക്കിനാളുകള്‍ ദിവസേന കാണാറുള്ളത്.
മൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകളാണ്; ഇപ്പോള്‍ പുരസ്കാരവും
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലു
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് മില്ല്യണ്‍ ഡോളര്‍ വിലയുള്ള പുരാതന വസ്തുക്കള്‍
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ള പുരാതന വസ്തുക്കള്‍. ബ്രയാന്‍ ഹെര്‍നാണ്ടസ് എന്ന 21 കാരനാണ് ഇത്തരമൊരു കടുംകൈ ചെ
"ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കടുത്ത അപമാനമാണിത്'
ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. നിരവധി പേര്‍ക്ക് അക്ഷര വ
ഡ്യൂട്ടിക്കിടെ പൈലറ്റുമാർ ഉറങ്ങി; വിമാനം ഭീകരർ റാഞ്ചിയെന്ന് കരുതി പരിഭ്രാന്തരായി അധികൃതര്‍
ന്യൂയോര്‍ക്കില്‍ നിന്നും റോമിലേക്ക് യാത്രക്കാരുമായി പോയ വിമാനം തീവ്രാദികള്‍ തട്ടിയെടുത്തതായ വാര്‍ത്ത അധികൃതരില്‍ ആശങ്ക പരത്തി. ഇറ്റലിയുടെ പ്രധാന വിമാന
ഇതാണ് മാറ്റം! ഹന്ന ഗെയ്ന്‍ ഒരുദാഹരണമാണ്
സമൂഹ മാധ്യമങ്ങളിലൂടെ പലതരം ആളുകളെ നാം ദിവസേന കാണുമെങ്കിലും അവരില്‍ ചിലര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറാന്‍ കഴിയാറുള്ളു.
അത്ത
"ലാഫിംഗ് ബേബി'; അപൂര്‍വ രോഗവുമായി ജനിച്ച കുഞ്ഞ്
കുഞ്ഞുങ്ങളുടെ ചിരി മായാതിരിക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. എന്നാല്‍ തന്റെ കുഞ്ഞിന്റെ മുഖത്തെ ചിരി മാറി കാണാനാണ് ക്രിസ്റ്റീന വെര്‍ച്ചര്‍ എ
കഴുത്തില്‍ അമ്പ് തുളച്ചുകയറിയ നിലയില്‍ നായ്ക്കുട്ടി; ജീവന് രക്ഷിച്ച് മെഡിക്കല്‍ സംഘം
മിണ്ടാപ്രാണികളോടുള്ള മനുഷ്യരുടെ ക്രൂരത കൂടി വരുന്നൊരു കാലമാണിത്. ഗര്‍ഭിണി പൂച്ചയെ തൂക്കി കൊല്ലുക, നായകളുടെ കാലിലൂടെ വാഹനം കയറ്റിയിറക്കുക, കോഴിയെ ജീവനോ
മദ്യസല്‍കാരത്തില്‍ വിവേചനം നേരിട്ടതിന് 52കാരിക്ക് നഷ്ടപരിഹാരമായി 72ലക്ഷം രൂപ
മദ്യസല്‍ക്കാരത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് കാണിച്ച് യു.കെ. ആഫ്രിക്കന്‍ വംശജയായ സ്ത്രീ നല്കിയ പരാതിയില്‍ 72 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത
ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്
സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ
അന്ന് മന്ത്രി; ഇന്ന് കാര്‍ ഡ്രൈവര്‍!
"മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്' എന്ന പൂന്താനം കവിത എത്ര അര്‍ഥവത്താണെന്ന് ഓര്‍ത്തുപോകും ഖാലീദ് പയേണ്ടയുടെ ജീവിതം കാണുമ്
വില്യം രാജകുമാരന് പിറന്നാള്‍ സമ്മാനം; വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്
രാജ കുടുംബാംഗമായ വില്യം രാജകുമാരന് 40-ാം പിറന്നാളില്‍ വിശിഷ്ട നാണയമൊരുക്കി ബ്രിട്ടന്. ബ്രിട്ടനിലെ സര്‍ക്കാര്‍ ഔദ്യോഗിക നാണയ നിര്‍മ്മാതാക്കളായ റോയല്‍
വഴി മുറിച്ചുകടന്ന താറാവ് കുഞ്ഞുങ്ങളെ കൊന്ന ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധം
വഴി മുറിച്ചു കടന്നുകൊണ്ടിരുന്ന താറാവുകളെ മനഃപൂര്‍വം ഇടിച്ചു കൊന്ന വാന്‍ ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. ഇംഗ്ലണ്ടിലെ സ്റ്റോക
മനസ് നിറഞ്ഞ് അച്ഛന്റെ കുറിപ്പ്: മകന്റെ വിജയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള മകന് ബിരുദം നേടിയപ്പോഴുള്ള ഒരു അച്ഛന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ശ്
എന്നെ രക്ഷിക്കണം..! കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്; പിന്നീട് സംഭവിച്ചത്...
കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പുവച്ച യുവതിയെ ജീവനക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി രക്ഷിച്ചു. കഴിഞ്ഞ ത
ഡോക്ടര്‍ക്ക് മുന്നില്‍ കരഞ്ഞ രോഗിക്ക് 40 ഡോളര്‍ ബില്ലിട്ട് ആശുപത്രി; കരച്ചില് ബില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
മനോവിഷമമുള്ള ഒരാള്‍ കരയുക എന്നത് സര്‍വ സാധാരണമായൊരു കാര്യമാണല്ലൊ. പ്രത്യേകിച്ച് രോഗാവസ്ഥയിലുള്ള ഒരാള്‍. എന്നാല്‍ അമേരിക്കയില്‍ ഡോക്ടര്‍ക്ക് മുന്നില്‍

സ്വന്തം വളര്‍ത്തുനായകളെ 170 തവണ വെടിവച്ച യുവതി അറസ്റ്റില്‍
അമേരിക്കയില്‍ സ്വന്തം വളര്‍ത്തുനായകള്‍ക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് 170 തവണ വെടിയുതിര്‍ത്ത യുവതി അറസ്റ്റിലായി.
ഫ്ളോറിഡയിലുള്ള ജാമി ലിന് കുജാ
ഇടിക്കുട്ടില്‍ തിരിച്ചെത്താന്‍ ഒരുങ്ങി "നേച്ചര്‍ ബോയ്'
ഒരിക്കല്‍കൂടി ഇടിക്കൂട്ടിലേക്കെത്താന് ഒരുങ്ങുകയാണ് വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് മുന്‍താരം റിക് ഫ്ളയര്‍. 73 -ാം വയസിലാണ് ആരാധകര്‍ "നേച്ചര
ടൈറ്റാനിക് രംഗം അനുകരിച്ച കമിതാക്കള്‍ കടലില്‍വീണു; യുവാവ് മുങ്ങിമരിച്ചു
ജയിംസ് കാമറൂണിന്റെ വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്കിലെ കപ്പലിന് മുകളില്‍ നില്ക്കുന്ന പ്രണയരംഗം അനുകരിക്കാന്‍ ശ്രമിച്ച കമിതാക്കള്‍ കടലിലേക്ക് വഴുതിവീണു
ആദിമ മനുഷ്യരായ ഹോബിത് ഇപ്പോഴും ഉണ്ടെന്ന വാദവുമായി നരവംശ ശാസ്ത്രജ്ഞന്
മനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന വാദവുമായി ഗ്രിഗറി ഫോര്‍ത്ത് എന്ന നരവംശ ശാസ്ത്രജ്ഞന്.
ഇറ്റലിയില്‍ 3000 വര്‍ഷം പഴക്കമുള്ള വെങ്കല കാലത്തെ പ്രതിമകള്‍ കണ്ടെത്തി
ഇറ്റലിയില്‍ 3000 വര്‍ഷം പഴക്കമുള്ള വെങ്കല കാലത്തെ പ്രതിമകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രതിമകള്‍ ബിസി 850 750 കാലഘട്ടത്തിലുള്ളതെന്നാണ് വിദഗ്
കാണാതായ പിക്കാസൊ ചിത്രം ടിവി അഭിമുഖത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടെത്തി
കാണാതായ 125 മില്ല്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന പാബ്ലോ പിക്കാസൊ ചിത്രം ഫെമ്മി കൗച്ച് ("Reclining Woman VI’) അപ്രതീക്ഷിതമായി കണ്ടെത്തി.
ഫിലിപ
ഡ്രൈവര്‍ എളുപ്പവഴി നോക്കി; റോഡ് ബ്ലോക്കായത് 12 മണിക്കൂര്‍
പലചരക്കുമായി വന്ന ലോറി തിരിക്കുവാന്‍ കഴിയാതെ മാര്‍ഗതടസം സൃഷ്ടിച്ചത് 12 മണിക്കൂര്‍. ലണ്ടനിലെ ബ്രിസ്റ്റോള്‍ നഗരത്തിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച
വേട്ടക്കാരുടെ ക്രൂരത; ചോരയൊലിക്കുന്ന മുഖവുമായി മൃഗശാലയിലെ കാണ്ടാമൃഗം
ആസാമിലെ ഒറാങ് ദേശീയോദ്യാനത്തില്‍ എത്തുന്നവരുടെ കരളലിയിക്കുകയാണ് കൊമ്പ് നഷ്ടപ്പെട്ട് ചോരയൊലിപ്പിക്കുന്ന കാണ്ടാമൃഗം. മൃഗശാലയില്‍ അതിക്രമിച്ചു കയറിയ വേട്
മൈക്കലാഞ്ചലോയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്റിംഗ് കണ്ടെത്തി; വരച്ചത് 21-ാം വയസിൽ
വിഖ്യാത ചിത്രകാരന് മൈക്കലാഞ്ചലോ 500 വര്‍ഷം മുന്‍പ് വരച്ച ചിത്രം കണ്ടെത്തി. തവിട്ടു നിറത്തിലുള്ള ചിത്രത്തില്‍ നഗ്നനായ ഒരു മനുഷ്യനെ വേറെ രണ്ടുപേര്‍ വളഞ
"കെ-റെയിൽ പിന്നെ ഇടാം, ഒരു കമ്പ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണം,
കോട്ടയം മെഡിക്കൽ കോളജിൽ നേരിട്ട ദുരനുഭവം വിവരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. അപകടത്തിൽപ്പെട്ട് ആശുപത
Latest News
വിംബിൾഡൺ: സാനിയ മിർസ സഖ്യം സെമിയിൽ
കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
ചിക്കൻ പൊതിഞ്ഞ പേപ്പറിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം; വ്യാപാരി അറസ്റ്റിൽ
എറണാകുളത്ത് ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
മെട്രോയിൽ പാസ് ഇന്നു മുതൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top