എ​ന്താ​യി​രു​ന്നു വ​ലി​യ ക​ര​ച്ചി​ലൊ​ക്കെ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ; രു​ക്മി​ണി​യ​മ്മ ഹാ​പ്പി​യാ​യി
Tuesday, September 21, 2021 2:07 PM IST
രു​ക്മി​ണി​യ​മ്മ എ​ന്ന മു​ത്ത​ശ്ശി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി മോ​ഹ​ൻ​ലാ​ൽ. മോ​ഹ​ൻ​ലാ​ലി​നെ ത​നി​ക്ക് നേ​രി​ൽ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു ക​ര​യു​ന്ന രു​ക്മി​ണി​യ​മ്മ​യു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്‍റെ ആ​രാ​ധി​ക​യു​മാ​യി താ​രം വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച​ത്.

എ​ന്താ​യി​രു​ന്നു വ​ലി​യ ക​ര​ച്ചി​ലൊ​ക്കെ എ​ന്നു പ​റ​ഞ്ഞാ​ണ് മോ​ഹ​ൻ​ലാ​ൽ സം​സാ​രം തു​ട​ങ്ങി​യ​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ നേ​രി​ട്ട് കാ​ണാ​നു​ള്ള പ​രി​മി​തി​ക​ൾ രു​ക്മ​ണി​യ​മ്മ​യോ​ട് പ​റ​ഞ്ഞ താ​രം കോ​ളി​നൊ​ടു​വി​ൽ അ​മ്മ​യ്ക്കൊ​രു ഉ​മ്മ​യും കൊ​ടു​ത്തു. കോ​വി​ഡ് മാ​റു​ന്പോ​ൾ നേ​രി​ട്ട് കാ​ണാ​മെ​ന്ന ഉ​റ​പ്പും മോ​ഹ​ൻ​ലാ​ൽ ന​ൽ​കി.

വീ​ട്ടി​ൽ വ​രു​ന്പോ​ൾ എ​ന്തു​ന​ൽ​കു​മെ​ന്നും മോ​ഹ​ൻ​ലാ​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. നേ​രി​ട്ടു ക​ണ്ടാ​ൽ ഒ​ന്നു തൊ​ടാ​മാ​യി​രു​ന്നെ​ന്ന ആ​ഗ്ര​ഹ​വും രു​ക്മി​ണി​യ​മ്മ പ​ങ്കു​വ​ച്ചു. മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ് രു​ക്മി​ണി​യ​മ്മ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.