ഭാഗ്യം അങ്ങനെയാണ്; അ​ഞ്ചു​കോ​ടി രൂ​പ ലോ​ട്ട​റി​യ​ടി​ച്ച പി​സാ ഡെ​ലി​വ​റി ഡ്രൈ​വ​ര്‍
Thursday, March 14, 2024 10:28 AM IST
ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ എ​ക്കാ​ല​ത്തേ​യും ആ​ശ്വാ​സ​മാ​യ പ്ര​തീ​ക്ഷ​മാ​ച​ക​മാ​ണ് "എ​ന്നെ​ങ്കി​ലും ര​ക്ഷ​പ്പെ​ടും' എ​ന്ന​ത്. ഈ ​ചി​ന്ത​യ്‌​ക്കൊ​പ്പം ക​ഠി​ന​മാ​യി അ​ധ്വാ​നം ചെ​യ്യു​ന്ന​വ​ന്‍ എ​ന്താ​യാ​ലും അ​വി​ടെ എ​ത്തും.

മ​റ്റു ചി​ല​ര്‍ ഭാ​ഗ്യം നി​മി​ത്ത​വും അ​വ​ര്‍ ഉ​ദ്ദേ​ശി​ച്ച ര​ക്ഷ​പ്പെ​ട​ല്‍ നേ​ടാ​റു​ണ്ടു​താ​നും. മി​ക്ക​പ്പോ​ഴും ലോ​ട്ട​റി ടി​ക്കറ്റു​ക​ളാ​ണ് ഇ​ത്ത​രം ഭാ​ഗ്യ​വാ​ന്‍​മാ​രെ വേ​ഗ​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രാ​ളു​ടെ ക​ഥ​യി​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

മാ​രി​യ​സ് പ്രെ​ഡ എ​ന്ന 28കാ​ര​നാ​ണ് ഈ ​ക​ഥാ​നാ​യ​ക​ന്‍. യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​ത്തി​ലെ സ്റ്റാ​ഫോ​ര്‍​ഡ്ഷെ​യ​റി​ലെ ടാം​വ​ര്‍​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം പാ​പ്പാ ജോ​ണി​ല്‍ പി​സാ ഡെ​ലി​വ​റി ഏ​ജ​ന്‍റായി ജോ​ലി ചെ​യ്യു​ക​യാ​ണ്. മ​ണി​ക്കൂ​റി​ല്‍ 12 പൗ​ണ്ട് (1,272 രൂ​പ) എ​ന്ന​താ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി​വ​ഴി​യു​ള്ള സ​മ്പാ​ദ്യം.

പ്രെ​ഡയുടെ സ്വ​ദേ​ശം റൊ​മാ​നി​യ ആ​ണ്. യു​കെ​യി​ല്‍ ഭാ​ര്യ​യ്ക്കും മ​ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് താ​മ​സം. കു​ടും​ബം പു​ല​ര്‍​ത്താ​ന്‍ ക​ഷ്ട​​പ്പെ​ടു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ മാ​സം ഒ​രു ലോ​ട്ട​റി എ​ടു​ക്കു​ക​യു​ണ്ടാ​യി. ഠബെ​സ്റ്റ് ഓ​ഫ് ദി ​ബെ​സ്റ്റ്' എ​ന്ന ബ​മ്പ​ര്‍ ആ​ണ് എ​ടു​ത്ത​ത്.

ഫ​ലം വ​ന്ന​പ്പോ​ള്‍ ജാ​ക്ക്‌​പോ​ട്ട് മാ​രി​യ​സി​ന്. 500,000 പൗ​ണ്ട് (5,30,05,650 രൂ​പ) ആ​ണ് സ​മ്മാ​ന​ത്തു​ക. ജീ​വി​തം​ത​ന്നെ മാ​റി​മ​റി​ഞ്ഞെ​ന്നു പ​റ​യാം. നി​ന​യ്ക്കാ​തെ എ​ത്തി​യ ഭാ​ഗ്യ​ത്തി​ല്‍ ആ​ഹ്ലാ​ദ​വാ​നാ​ണ് മാ​രി​യ​സ്. ജ​ന്മ​നാ​ടാ​യ റൊ​മാ​നി​യ​യി​ല്‍ ഒ​രു വീ​ട് വ​യ്ക്ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം.

എ​ന്നി​രു​ന്നാ​ലും ത​ന്‍റെ ജോ​ലി​ക​ള​യാ​ന്‍ ഇ​ദ്ദേ​ഹം ഒ​രു​ക്ക​മ​ല്ല. തു​ട​ര്‍​ന്നും ഇ​ത്ത​ര​ത്തി​ല്‍​ത​ന്നെ അ​ധ്വാ​നി​ച്ചു മു​ന്നോ​ട്ടു​പോ​കാ​നാ​ണ് മാ​രി​യ​സി​ന്‍റെ തീ​രു​മാ​നം. ഭാ​ഗ്യ​വും സ​ന്തോ​ഷ​വും ന​ല്‍​കി​യ ജോ​ലി വി​ട്ടു​ക​ള​യാ​ന്‍ താ​ത്പ​ര്യ​മി​ല്ല​ത്രെ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.