സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം കൂ​ട്ടു​കൂ‌‌​ടി, ക​ളി​ച്ച് പു​ള്ളി​പ്പു​ലി; അ​ന്തം​വി‌​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ
Friday, January 15, 2021 9:23 PM IST
വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന പു​ള്ളി​പ്പു​ലി​യു‌​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വീ​ൺ ക​സ്വാ​നാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ തി​ർ​ഥാ​ൻ താ​ഴ്‌​വ​ര​യി​ൽ നി​ന്നു​ള്ള​താ​ണ് ​ദൃ​ശ്യം.

വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ളു​ടെ അ​രി​കി​ലേ​ക്ക് വ​രു​ന്ന പു​ള്ളി​പ്പു​ലി​യെ​യാ​ണ് വീഡിയോയു‌‌ടെ തു‌​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. പു​ലി അ​ടു​ത്തേ​ക്കെ​ത്തു​ന്ന​തു ക​ണ്ട് ര​ണ്ടു പേ​ർ മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്താ​നാ​യി അ​വി​ടെ നി​ന്നു. ഇ​തി​ൽ ഒ​രാ​ളു‌​ടെ ശ​രീ​ര​ത്തി​ലേ​ക്ക് പു​ലി ചാ​ടി​ക്ക​യ​റു​ന്ന​തും കൈ​ക​ളി​ൽ തൂ​ങ്ങു​ന്ന​തും പി​ന്നീ​ട് അ‌​ടു​ത്ത യു​വാ​വി​ന്‍റെ അ​ടു​ത്തെ​ത്തി പു​ള്ളി​പ്പു​ലി ക​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.



വ​ന്യ​ജീ​വി​യു​ടെ വി​ചി​ത്ര​മാ​യ ഈ ​പെ​രു​മാ​റ്റ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ‍​യി​രി​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി​ക്കൊ​പ്പം ക​ളി​ക്കു​ന്ന യു​വാ​ക്ക​ളെ ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്. അ​തേ​സ​മ​യം ആ​രോ വ​ള​ർ​ത്തു​ന്ന പു​ലി​യാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടുണ്ട്. അ​തു​കൊ​ണ്ടാ​ണ​ത്രേ പു​ള്ളി​പ്പു​ലി ഇ​ണ​ക്ക​ത്തോ​ടെ പെ​രു​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.