എ​സ്ഐ​യു​ടെ ക്രി​ക്ക​റ്റ് ക​ളി ഏറ്റെടുത്ത് കേരളാ പോലീസ്; സ​മ്മാ​ന​മാ​യി സ​സ്പെ​ൻ​ഷ​ൻ കി​ട്ടു​മോ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Saturday, January 16, 2021 10:16 PM IST
കേ​ര​ളാ പോ​ലീ​സി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​ലീ​സി​ന്‍റെ നാ​ട​ൻ ക്രി​ക്ക​റ്റ് ക​ളി വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി എ​സ് ഐ ​സ്റ്റെ​പ്റ്റോ ജോ​ൺ വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണു മ​റ്റൂ​രി​ൽ ഒ​രു ഗ്രൗ​ണ്ടി​ൽ ‍ കു​റ​ച്ചു യു​വാ​ക്ക​ൾ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തു ക​ണ്ട​ത്. എ​സ്ഐ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ഗ്രൗ​ണ്ടി​ലേ​ക്കു ചെ​ന്ന് അ​വ​ർ​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് കേ​ര​ളാ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നാ​ണ് ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ടം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഡ്യൂ​ട്ടി സ​മ​യ​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ച എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ കി​ട്ടു​മേ എ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ സം​ശ​യം. എ​സ്ഐ​യു​ടെ ബാ​റ്റിം​ഗി​നെ അ​ഭി​ന​ന്ദി​ച്ചും ക​മ​ന്‍റു​ക​ൾ വരുന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.