ഗൂ​ഗി​ൾ മാ​പ്പ് ച​തി​ച്ചു; ഇ​ന്ത്യ കാ​ണാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ ച​തു​പ്പി​ൽ കു​ടു​ങ്ങി
ഗൂ​ഗി​ൾ മാ​പ്പ് ആ​ളു​ക​ളെ വ​ഴി തെ​റ്റി​ക്കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ജ​ര്‍​മ​ന്‍ ടൂ​റി​സ്റ്റു​ക​ളാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ ച​തി​യി​ൽ​പ്പെ​ടു​ന്ന​ത്. രാ​ജ​സ്ഥാ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​ണ് ഗൂ​ഗി​ള്‍ മാ​പ്പ് ഇ​വ​രെ ച​തി​ച്ച​ത്.

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് രാ​ജ​സ്ഥാ​നി​ലെ മെ​നാ​റി​ല്‍ നി​ന്ന് ഉ​ദ​യ്പൂ​രി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ​യാ​ണ് ഗൂ​ഗി​ള്‍ മാ​പ്പ് കു​രു​ക്കൊ​രു​ക്കി​യ​ത്. ആ​റു​വ​രി പാ​ത​യാ​യ നാ​വാ​നി​യ ഹൈ​വേ​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ന്‍ എ​ളു​പ്പ​മു​ള്ള വ​ഴി ഗൂ​ഗി​ള്‍ മാ​പ്പ് നി​ര്‍​ദേ​ശി​ച്ച​ത്. ഗൂ​ഗി​ളി​നെ പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ച്ച് ഉ​ട​ന്‍ ത​ന്നെ ആ ​വ​ഴി തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ യാ​ത്ര ചെ​ളി നി​റ​ഞ്ഞ ഒ​രു ച​തു​പ്പി​ലാ​ണ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കു​ടു​ങ്ങി​യ റോ​ഡ് വ​ള​രെ ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ ​പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ര്‍ പോ​ലും മ​ഴ സ​മ​യ​ത്ത് ഇ​ത് ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നി​ല്ല. ഒ​രു ട്രാ​ക്ട​ര്‍ മു​മ്പ് ആ ​റോ​ഡി​ല്‍ കു​ടു​ങ്ങി​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഒ​ടു​വി​ല്‍, കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ട്രാ​ക്ട​റി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ള്‍ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ഇ​വി​ടെ കു​ടു​ങ്ങി​യ​ത്. ഒ​ടു​വി​ല്‍ ട്രാ​ക്ട​ര്‍ എ​ത്തി വാ​ഹ​നം ചെ​ളി​യി​ല്‍ നി​ന്ന് ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ സ​മ​യം വൈ​കു​ന്നേ​രം ആ​റ് ക​ഴി​ഞ്ഞി​രു​ന്നു. ര​ണ്ട് കി​ലോ​മീ​റ്റ​റി​ല്‍ അ​ധി​കം ന​ട​ന്ന് പോ​യാ​ണ് അ​വ​ര്‍ ഒ​രു ട്രാ​ക്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് വാ​ഹ​നം ചെ​ളി​യി​ല്‍ നി​ന്ന് ഉ​യ​ര്‍​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123