ലോ​ക​വ​സാ​നം കു​റി​ക്കു​ന്ന മ​ധു​ബ​നി​യി​ലെ പ​റ​ക്കും ഉ​റു​മ്പു​ക​ള്‍
Monday, September 9, 2024 12:45 PM IST
ലോ​കാ​വ​സാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ശ്വാ​സ​ങ്ങ​ളു​ണ്ട്. പ​ല മ​ത​ങ്ങ​ളും പ​ല സം​സ്‌​കാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും പ​ല രീ​തി​യി​ല്‍ ഇ​ക്കാ​ര്യ​ത്തെ നോ​ക്കി കാ​ണു​ന്നു. എ​ന്തി​നേ​റെ ശാ​സ്ത്രം ത​ന്നെ ലോ​ക​വ​സാ​ന​ത്തെ കു​റി​ച്ച് പ​റ​യാ​റു​ണ്ട​ല്ലൊ.

അ​ടു​ത്തി​ടെ ബീ​ഹാ​റി​ലെ മ​ധു​ബ​നി​യി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ള്‍ ലോ​ക​വ​സാ​നം അ​ടു​ത്തെ​ന്ന കാ​ര്യം ഉ​റ​പ്പി​ച്ചു. അ​തി​ന് കാ​ര​ണ​മാ​ണ് കൗ​തു​ക​ക​രം. പ​റ​ക്കു​ന്ന ഉ​റു​മ്പു​ക​ളെ ഇ​വി​ട​ങ്ങ​ളി​ല്‍ കാ​ണാ​ന്‍ തു​ട​ങ്ങി​യ​ത്രെ.

മ​ധു​ബ​നി മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ക​രു​തു​ന്ന​ത് ഇ​ത്ത​രം ഉ​റു​മ്പു​ക​ള്‍ അ​ന്ത്യ​കാ​ല​ത്തിന്‍റെ സൂ​ച​ന​യാ​ണെ​ന്നാ​ണ്. മ​ഴ​യ്ക്ക് ശേ​ഷം കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​ത്ത​രം ഉ​റു​മ്പു​ക​ളെ കാ​ണു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. രാ​ത്രി​യി​ല്‍ ബ​ള്‍​ബു​ക​ള്‍ പോ​ലെ​യു​ള്ള പ്ര​കാ​ശ സ്രോ​ത​സു​ക​ള്‍​ക്ക് ചു​റ്റും ഇ​വ​യെ കാ​ണാം.

ഉ​റു​മ്പു​ക​ളി​ലെ ചി​റ​കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക വി​ശ്വാ​സ​ങ്ങ​ള​നു​സ​രി​ച്ച് ജീ​വി​ത​ത്തി​ന്‍റെ ഒ​രു സു​പ്ര​ധാ​ന ഘ​ട്ടം അ​വ​സാ​നി​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന​താ​ണ​ത്രെ. എ​ന്നാ​ല്‍ ശാ​സ്ത്ര​ത്തിന്‍റെ വീ​ക്ഷ​ണ​കോ​ണി​ല്‍ നി​ന്ന് നോ​ക്കു​മ്പോ​ള്‍ പ​റ​ക്കു​ന്ന ഉ​റു​മ്പ് പ്ര​തി​ഭാ​സം സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ളു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.


ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന്, ഉ​റു​മ്പു​ക​ള്‍ അ​വ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ചി​റ​കു​മാ​യി പ്ര​ജ​ന​ന​ത്തി​നാ​യി വ​രു​ന്നു. ചി​റ​കു​ക​ള്‍ ഒ​രു പ്ര​ധാ​ന അ​വ​യ​വ​മാ​ണ്. ഇ​ത് പ്രാ​ണി​ക​ളെ പു​ന​രു​ല്‍​പാ​ദ​ന പ്ര​ക്രി​യ​യി​ല്‍ സ​ഹാ​യി​ക്കു​ന്നു. ചി​റ​കു​ള്ള ഉ​റു​മ്പു​ക​ള്‍ പ്ര​കാ​ശ സ്രോ​ത​സു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തു​ന്ന​തിന്‍റെ അ​ര്‍​ഥം അ​വ​ര്‍ താ​മ​സി​ക്കാ​ന്‍ ഒ​രു പു​തി​യ സ്ഥ​ലം തേ​ടു​ന്നു എ​ന്ന​താ​ണ​ത്രെ.

എ​ന്താ​യാ​ലും അ​ലേ​റ്റ്‌​സ് എ​ന്ന ഈ ​ഉ​റു​മ്പു​ക​ള്‍ ത​ങ്ങ​ളു​ടെ പ​റ​ക്ക​ല്‍ തു​ട​രു​ന്നു; ശാ​സ്ത്ര​വും വി​ശ്വാ​സ​വും അ​വ​രു​ടെ നി​രീ​ക്ഷ​ണ​വും തു​ട​രു​ന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.