ഒന്നും രണ്ടുമല്ല, 192 ത​വ​ണ​ ഡ്രൈ​വിം​ഗ് തിയറി ടെ​സ്റ്റ് പരാജയപ്പെട്ട പോളണ്ടുകാരനെ പരിചയപ്പെടാം
Sunday, March 14, 2021 2:06 PM IST
ഡ്രൈ​വിം​ഗ് ടെ​സ്റ്റ് വി​ജ​യി​ക്കു​ക എ​ന്ന​ത് അ​ല്പം ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. ര​ണ്ടോ മൂ​ന്നോ ത​വ​ണ ശ്ര​മി​ച്ചാ​ൽ വി​ജ​യി​ക്കാ​വു​ന്ന​തേ​യു​ള്ളു. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ലേ​ക്ക് എ​ത്താ​ൻ ആ​ദ്യം ലേ​ണേ​ഴ്സ് ലൈ​ൻ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്ക​ണം. പൊ​തു​വേ എ​ളു​പ്പ​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ണ്ടാ​വു​ക. ആ​ദ്യ​ശ്ര​മ​ത്തി​ൽ​ത​ന്നെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കും.

192 ത​വ​ണ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു മു​ന്പു​ള്ള എ​ഴു​ത്ത് പ​രീ​ക്ഷ പ​രാ​ജ​യ​പ്പെ​ട്ട ഒ​രാ​ളെ പ​രി​ച​യ​പ്പെ​ട്ടാ​ലോ‍? പോ​ള​ണ്ടി​ലെ പി​യോ​ട്രോ​വ് ട്രി​ബ്യൂ​ണാ​ൽ​സ്കി​യി​ൽ നി​ന്നു​ള്ള പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത അ​ന്പ​തു​കാ​ര​ൻ ക​ഴി​ഞ്ഞ പ​തി​നേ​ഴ് വ​ർ​ഷ​മാ​യി ഡ്രൈം​വിം​ഗ് പ​രീ​ക്ഷ പാ​സാ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ട്ടും ഇ​യാ​ൾ ഇ​പ്പോ​ഴും ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. പോ​ള​ണ്ടി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പ​രി​ധി​ക​ളി​ല്ല.

സാ​ധാ​ര​ണാ​യി പോ​ള​ണ്ടി​ലെ ഡ്രൈ​വിം​ഗ് തി​യ​റി ടെ​സ്റ്റ് പാ​സ് നി​ര​ക്ക് 50-60% വ​രെ​യാ​ണ്. ടെ​സ്റ്റു​ക​ൾ​ക്കാ​യി മാ​ത്രം ഇ​തു​വ​രെ 1.13ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ഇ​യാ​ൾ ചി​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. യു​കെ​യി​ൽ നി​ന്നും സ​മാ​ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വി​ടെ ഒ​രാ​ൾ 158 ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​യ​ത്. മൂ​വാ​യി​രം ഡോ​ള​ർ ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ൾ ഇ​തി​നാ​യി ചി​ല​വ​ഴി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.