ആപത്തിലും സഹജീവിക്ക് കൂട്ടായി തെരുവുനായ; മനുഷ്യർ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ
Thursday, February 18, 2021 11:02 PM IST
അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന എ​ത്ര​യെ​ത്ര സം​ഭ​വ​മാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ള്ള​ത്. മി​നി​റ്റു​ക​ളു​ടെ വി​ത്യാ​സ​ത്തി​ലാ​യി​രി​ക്കും പ​ല​പ്പോ​ഴും ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത്. അ​പ​ക​ടം ക​ണ്ടി​ട്ടും കാ​ണാ​ത്ത​പോ​ലെ പോ​കു​ന്ന​വ​രും ഈ ​മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​ണ്.

മ​നു​ഷ്യ​ര്‍​ക്കി​ല്ലാ​ത്ത സ്‌​നേ​ഹം ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ബ്ര​സീ​ലി​ലെ ഒ​രു തെ​രു​വു​നാ​യ. വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ ത​ന്‍റെ സ​ഹ​ജീ​വി​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​തു​വ​രെ കാ​വ​ല്‍ നി​ന്നു നാ​യ.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ്യം കാ​വ​ല്‍​നി​ന്ന നാ​യ അ​ടു​പ്പി​ച്ചി​ല്ല. തു​ട​ര്‍​ന്ന് നാ​യ​യു​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യ ശേ​ഷ​മാ​ണ് പ​രി​ക്കേ​റ്റ നാ​യ​യെ മാ​റ്റി​യ​ത്. ര​ക്ഷ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ക്കേ​റ്റ നാ​യ​യേ​യും കാ​വ​ല്‍ നി​ന്ന നാ​യ​യെ​യും ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റ്റി.

പ​രി​ക്കേ​റ്റ നാ​യ സു​ഖം​പ്രാ​പി​ച്ച് വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നാ​യ​യെ വളർത്താൻ ന​ല്‍​കാ​നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ തീ​രു​മാ​നം. നി​ര​വ​ധി ആ​ളു​ക​ള്‍ നാ​യ​ക​ളെ ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.