അ​മ്മ​യു​ടെ കൂ​ർ​ക്കംവ​ലി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ; പ​ണി​കൊ​ടു​ത്ത​ത് മ​രു​മ​ക​ൾ!
Friday, November 5, 2021 10:46 PM IST
അ​മ്മാ​യി​യ​മ്മ കൂ​ർ​ക്കം വ​ലി​ക്കു​ന്ന​ത് റി​ക്കാ​ർ​ഡ് ചെ​യ്ത് വാ‌​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത യു​വ​തി പു​ലി​വാ​ലു പി​ടി​ച്ചു. കു​ടും​ബ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ വോ​യി​സ് പോ​സ്റ്റ് ചെ​യ്ത യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം ഭ​ര്‍​ത്താ​വ് വേ​ര്‍​പെ​ടു​ത്തി. ജോ​ര്‍​ദാ​നി​ലാ​ണ് സം​ഭ​വം.

ഭ​ര്‍​തൃ​മാ​താ​വ് കൂ​ര്‍​ക്കം വ​ലി​ക്കു​ന്ന​തി​ന്‍റെ വോ​യി​സ് നോ​ട്ട് മ​രു​മ​ക​ള്‍ റി​ക്കാ​ർ​ഡ് ചെ​യ്യു​ക​യും ഇ​ത് ഫാ​മി​ലി വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഭ​ര്‍​ത്താ​വ് ദേ​ഷ്യ​പ്പെ​ടു​ക​യും യു​വ​തി​യു​മാ​യി ഇ​തി​നെ​ച്ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം വ​ലി​യ ക​ല​ഹ​ത്തി​ലെ​ത്തി. ഇ​ത് പി​ന്നീ​ട് വി​വാ​ഹ മോ​ച​ന​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.