കൊ​റോ​ണ വൈ​റ​സി​നെ ഓ​ടി​ക്കാ​ൻ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം!
കൊ​റോ​ണ വൈ​റ​സി​നെ ഓ​ടി​ക്കാ​ൻ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി ഒ​രു ഗ്രാ​മം. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഗ​ർ മാ​ൽ​വ ജി​ല്ല​യി​ലെ ഗ​ണേ​ഷ്പു​ര ഗ്രാ​മ​ത്തി​ലാ​ണ് വി​ചി​ത്ര സം​ഭ​വം. ഗ്രാ​മ​വാ​സി​ക​ൾ ചൂ​ട്ടും ക​ത്തി​ച്ച് തെ​രു​വി​ലൂ​ടെ 'കൊ​റോ​ണ ഓ​ടൂ' മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ഓ​ടു​ന്ന വീ​ഡി​യോ​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

ചൂ​ട്ടു​ക​ൾ ശ​ക്തി​യി​ൽ വീ​ശു​ന്ന​തും ഗ്രാ​മ​ത്തി​ന് പു​റ​ത്തേ​ക്ക് എ​റി​യു​ന്ന​തും ഇ​തി​ല്‍ കാ​ണാം. ഇ​തോ​ടെ കോ​വി​ഡ് ശാ​പം ഗ്രാ​മ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കു​മെ​ന്നാ​ണ് ഗ്രാ​മീ​ണ​രു​ടെ വി​ശ്വാ​സം.

ഗ്രാ​മ​ത്തി​ൽ മ​ഹാ​മാ​രി പ​ട​ർ​ന്നു​പി​ടി​ച്ചാ​ൽ ഓ​രോ വീ​ട്ടി​ല്‍ നി​ന്നും ഒ​രാ​ൾ ഇ​ങ്ങ​നെ ചെ​യ്യ​ണം. വീ​ട്ടി​ൽ നി​ന്ന് തീ ​കൊ​ളു​ത്തി പ​ന്തം ഗ്രാ​മ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ കൊ​ണ്ടു​പോ​യി ക​ള​യ​ണം. ഇ​താ​ണ് ഗ്രാ​മ​ത്തി​ലെ രീ​തി. ഞാ​യ​റാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ വേ​ണം ഇ​ങ്ങ​നെ ചെ​യ്യാ​ൻ.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഗ്രാ​മീ​ണ​രി​ല്‍ പ​ല​രും പ​നി വ​ന്ന് മ​രി​ക്കാ​ന്‍ തു​ട​ങ്ങി​തോ​ടെ​യാ​ണ് പ​ന്തം കൊ​ളു​ത്ത​ല്‍ ആ​ചാ​രം തു​ട​ങ്ങി​യ​തെ​ന്ന് ഗ്രാ​മീ​ണ​ര്‍ പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു ച​ട​ങ്ങ് ന​ട​ത്തി​യ​തോ​ടെ ആ​രും പ​നി വ​ന്ന് മ​രി​ക്കു​ന്നി​ല്ലെ​ന്നും ഗ്രാ​മീ​ണ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.