ഇ​ഴ​ഞ്ഞെ​ത്തു​ന്ന പ​ണി​ക​ൾ..! ബൈ​ക്കി​ലെ സീ​റ്റ് ക​വ​റി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​വി​ടെ​യെ​ങ്കി​ലും ദീ​ർ​ഘ​നേ​രം പാ​ർ​ക്ക് ചെ​യ്തു പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. പ​ണി പാ​മ്പാ​യി വ​ന്നേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം പി​ലാ​ത്ത​റ റോ​ഡ​രി​കി​ൽ ബു​ള്ള​റ്റ് പാ​ർ​ക്ക് ചെ​യ്ത വി​ള​യാ​ങ്കോ​ട്ടെ രാ​ജേ​ഷ് ന​മ്പ്യാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണു മൂ​ർ​ഖ​ന്‍റെ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി ബൈ​ക്കി​ൽ താ​ക്കോ​ൽ ഇ​ടാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണു സീ​റ്റ് ക​വ​റി​നു​ള്ളി​ൽ നി​ന്നു മൂ​ർ​ഖ​ൻ ഫ​ണം വി​ട​ർ​ത്തി​യ​ത്. ഉ​ട​ൻ എ​ഴു​ന്നേ​റ്റ് മാ​റി​യ​തി​നാ​ൽ ക​ടി​യേ​റ്റി​ല്ല. ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പി​ന്‍റെ പാ​മ്പു​പി​ടി​ത്ത വി​ദ​ഗ്ദ്ധ​നാ​യ ഏ​ഴി​ലോ​ട് അ​റ​ത്തി​പ്പ​റ​മ്പി​ലെ പ​വി​ത്ര​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണു പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി​യ നാ​ലു​പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​താ​യി പ​വി​ത്ര​ൻ പ​റ​ഞ്ഞു. വാ​ഹ​നം കൂ​ടു​ത​ൽ സ​മ​യം എ​വി​ടെ​യെ​ങ്കി​ലും പാ​ർ​ക്ക് ചെ​യ്തു പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ സീ​റ്റ് ക​വ​റി​നു​ള്ളി​ലോ മ​റ്റോ ക​യ​റി​യി​രി​ക്കു​ന്ന പാ​മ്പു​ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​നി​ട​യു​ണ്ടെ​ന്നും പ​വി​ത്ര​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.