"ബു​ദ്ധി​യു​ണ്ട്, പ​ക്ഷെ വ​ക​തി​രി​വി​ല്ല'; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു
Saturday, May 1, 2021 1:31 PM IST
ആ​ധു​നി​ക ശ്‌​മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത വി​വ​രം ഫേ​സ്ബു​ക്കി​ലി​ട്ട് വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ധ​ന്യാ മാ​ധ​വ്. ഒ​രു രോ​ഗി ഐ​സി​യു​വി​ൽ കി​ട​ക്കു​ന്പോ​ഴും നി​ങ്ങ​ൾ സ​മാ​ധാ​ന​മാ​യി​രി​ക്കു ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നാ​ണ് പ​റ​യാ​ൻ പ​ഠി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​താ​ണ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നും ധ​ന്യ കു​റി​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

മേ​യ​ർ ആ​ര്യ​യു​ടെ പോ​സ്റ്റി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ്. ഡി​സാ​സ്‌​റ്റ​ർ മാ​നേ​ജ്‌​മ​ന്റ് കൊ​ട്ടി​ഘോ​ഷി​ക്ക​ണം എ​ന്നി​ല്ല. അ​ത് അ​താ​ത് പ്ര​ദേ​ശ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും , ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് .എ​വി​ടെ ബോ​ഡി സം​സ്ക​രി​ക്കും എ​ന്ന് അ​ത് അ​താ​ത് ഇ​ട​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് അ​റി​യാ​വു​ന്ന കാ​ര്യ​മേ ഉ​ള്ളു. അ​തി​നു മേ​യ​ർ ദാ ​ഇ​വി​ടെ ശ​വ​പ്പ​റ​മ്പ് റെ​ഡി​യാ​ണ് കേ​ട്ടോ എ​ന്നൊ​രു പോ​സ്റ്റി​ന്‍റെ ആ​വ​ശ്യ​മി​ല്ല .

ഞാ​നൊ​രു മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ൽ ആ​ണ് .ഒ​രു patient ICU കി​ട​ക്കു​മ്പോ​ളും അ​റി​യാം ഇ​യാ​ൾ എ​ത്ര ടൈം ​കൂ​ടെ survive ചെ​യ്യു​മെ​ന്ന് എ​ന്നാ​ലും അ​യാ​ളോ​ട് നി​ങ്ങ​ൾ സ​മാ​ധാ​ന​മാ​യി​രി​ക്കു ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് പ​റ​യാ​നാ​ണ് പ​ഠി​ച്ച​ത് . അ​താ​ണ് ചെ​യ്തി​ട്ടു​ള്ള​തും .അ​ത്ര​യും സ​മ​യം അ​യാ​ളു​ടെ മ​ന​സ് ശാ​ന്ത​മാ​യി​രി​ക്കും . അ​തെ സ​മ​യം അ​യാ​ളു​ടെ ചു​റ്റു​മു​ള്ള​വ​രോ​ട് കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടാ​കും .

എ​ന്താ​യി​രി​ക്കും ക്വാ​റ​ന്‍റൈ​ൻ ഇ​രി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ന് ഈ ​പോ​സ്റ്റ് കൊ​ടു​ക്കാ​വു​ന്ന വൈ​ബ് . ക​ഴി​ഞ്ഞ വ​ര്ഷം ക്വാ​റ​ന്റൈ​ൻ ഇ​രു​ന്ന​വ​രോ​ട് സം​സാ​രി​ച്ച​വ​രി​ൽ സൂ​യി​സൈ​ഡ് ടെ​ൻ​ഡ​ൻ​സി ഉ​ണ്ടാ​യ​വ​ര് വ​രെ​യു​ണ്ട് . ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മ​ന്റ് ന​ട​ക്ക​ട്ടെ അ​തു​പ​ക്ഷേ ഒ​രു സ​മൂ​ഹ​ത്തെ പേ​ടി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​ക​രു​ത് .അ​തൊ​രു നെ​ഗ​റ്റീ​വ് പോ​സ്റ്റ് ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത് കൊ​ണ്ട് കൂ​ടെ ആ​ണ​ല്ലോ അ​വ​രാ പോ​സ്റ്റ് ക​ള​ഞ്ഞ​തും
ബു​ദ്ധി​യു​ണ്ട് പ​ക്ഷെ വ​ക​തി​രി​വി​ല്ല എ​ന്ന് ചു​രു​ക്കി പ​റ​യാം

മേയർ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവർക്കുള്ള മറുപടിയാണ് . ഡിസാസ്‌റ്റർ മാനേജ്‌മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത്...

Posted by Dhanya Madhav on Friday, 30 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.