ഹൃദയം കീഴടക്കി കുട്ടികൾ, വൈറലായി വീഡിയോ
Wednesday, May 18, 2022 3:44 PM IST
യാത്ര ഇഷ്ടപെടുന്നവരുടെയെല്ലാം സ്വപ്നമായിരിക്കാം ഒരിക്കലെങ്കിലും ലഡാക്കില്‍ പോകണം എന്നുള്ളത്. പോയിട്ടുള്ളവരാകാട്ടെ അതിന്‍റെ സൗന്ദര്യവും ഓര്‍മകളും എന്നും മനസില്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടാകാം. അങ്ങനെയൊരു യാത്ര പോയി ആ യാത്രയില്‍ കണ്ട മനോഹരമായ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് വ്ലോഗറും കണ്ടന്‍റ് ക്രിയേറ്ററുമായ സ്നേഹ ദേശായി.

അവര്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലഡാക്കിലെ നുബ്ര വാലിയില്‍ നിന്നാണ് ദൃശ്യങ്ങള്‍. യുക്കുലേലി എന്ന സംഗീത ഉപകരണം ഉപയോഗിച്ച് അവര്‍ അതിമനോഹരമായി പാടുകയാണ്.

പത്ത് കുട്ടികള്‍ ഒരുമിച്ച് ദില്‍ ബേപര്‍വാ എന്ന ഗാനമാണ് ആലപിക്കുന്നത്. എന്‍റെ നുബ്ര യാത്ര ഇത്ര മനോഹരമാക്കിയതിവരാണ്. വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഈ വീഡിയോക്ക് നിരവധി ആരാധകരാണുള്ളത്.

എന്‍റെ ഇന്നത്തെ ദിവസം ഇവരുടെ പ്രകടനം കൊണ്ട് ധന്യമായി. ഏറ്റവും മനോഹരമായ പുഞ്ചിരി എന്‍റെ മുഖത്ത് വിടര്‍ത്തിയതിന് നന്ദി. ഒരാൾ കുറിച്ചതിങ്ങനെ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.