കാണ്ടാമൃഗത്തിന്റെ ശരീരത്തിൽ പേരെഴുതി; പ്രതിഷേധമുയരുന്നു
Saturday, August 24, 2019 2:46 PM IST
മിണ്ടാപ്രാണിയുടെ ശരീരത്തിൽ പേര് എഴുതിയ ദമ്പതികൾക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം. ഫ്രാൻസിലെ ലാ പാൽമിയർ മൃഗശാലയിലാണ് ഈ ക്രൂരത അരങ്ങേറിയത്.
ജൂലി, കാമിൽ എന്നീ പേരുകളാണ് കാണ്ടാമൃഗത്തിന്റെ ശരീരത്ത് എഴുതിയത്. സംഭവം പുറത്തായതോടെ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി. 35 വയസുള്ള കാണ്ടാമൃഗത്തിന്റെ ശരീരത്തിൽ നഖം ഉപയോഗിച്ചാകാം പേരുകളെഴുതിയതെന്നാണ് പ്രാഥമിക നിഗമനം.
ഈ ക്രൂരത ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.