ഇതാണ് മാറ്റം! ഹന്ന ഗെയ്ന്‍ ഒരുദാഹരണമാണ്
Thursday, May 26, 2022 4:57 PM IST
സമൂഹ മാധ്യമങ്ങളിലൂടെ പലതരം ആളുകളെ നാം ദിവസേന കാണുമെങ്കിലും അവരില്‍ ചിലര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറാന്‍ കഴിയാറുള്ളു.

അത്തരത്തിലൊരാളാണ് ഹന്ന ഗെയ്ന്‍ എന്ന ടിക് ടോക്കര്‍. വിശപ്പില്ലായ്മ എന്ന അവസ്ഥ മൂലം എല്ലുംതോലുമായിരുന്ന ഒരാളായിരുന്നു ഹന്ന. 13-ാം വയസില്‍ സ്വന്തം പിതാവിന്‍റെ ആത്മഹത്യയും ഹന്നയെ മാനസികമായി പിടിച്ചുലച്ചിരുന്നു.

എന്നാല്‍ ബോഡി ബില്‍ഡിംഗിലേക്ക് തിരിഞ്ഞ ഹന്ന പിന്നീട് ഏവരേയും ഞെട്ടിച്ചു. കൃത്യമായ വ്യായാമത്തിലൂടെ, ആഹാര ക്രമങ്ങളിലൂടെ അവര്‍ തിരിച്ചുവന്നു. ശോഷിച്ചിരുന്ന ശാരീരീകാവസ്ഥയില്‍ നിന്നും പുഷ്ടിയുള്ള ശരീരത്തിനുടമയായി മാറിയവര്‍.

നിയമത്തില്‍ ബിരുദം കരസ്ഥമാക്കിയ ഹന്നയിപ്പോള്‍ ബോഡി ബില്‍ഡിംഗ് പരിശീലക കൂടിയാണ്. ടിക് ടോക്കിലുടെ നിരവധിയാളുകളാണ് ഹന്നയെ പിന്തുടരുന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ കഴിയുന്നതില്‍ താന്‍ സംതൃപ്തയാണെന്ന് ഹന്ന പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.