വെള്ളപ്പൊക്കത്തിൽ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യൽ മീഡിയ
Tuesday, October 1, 2019 12:58 PM IST
ബി​ഹാ​റി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​യ അദി​തി സിം​ഗാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കു മോ​ഡ​ലാ​യ​ത്. വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന പാ​ട്ന​യി​ലെ ഒ​രു റോ​ഡി​ലാ​യി​രു​ന്നു ഷൂ​ട്ട്. ചു​വ​പ്പ് വെ​ൽ​വ​റ്റ് ഗൗ​ണ്‍ ആ​യി​രു​ന്നു അ​ദിതി​യു​ടെ വേ​ഷം.




ഷൂ​ട്ടിം​ഗി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ്. ആ​ളു​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ങ്ങ​നെ ചി​രി​ച്ച്, ഉ​ല്ല​സി​ച്ച് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ല. ശ്ര​ദ്ധ നേ​ടാ​ൻ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ശേ​ഷം പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് എ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് വി​മ​ർ​ശ​നം.




മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ൾ ബി​ഹാ​റി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​റി​യു​ന്നു​ണ്ടെ​ന്നും, അ​തി​നി​ട​യി​ൽ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ആ​വ​ശ്യ​മി​ല്ല എ​ന്നും വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ പാ​റ്റ്ന​യി​ലെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കു​ക​യും അ​തു​വ​ഴി കൂ​ടു​ത​ൽ സ​ഹാ​യം നേ​ടി​യെ​ടു​ക്കു​ക​യും ആ​ണ് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്നാ​ണ് അ​ദിതിയു​ടെ നി​ല​പാ​ട്.

നാ​ലു ദി​വ​സം നീ​ണ്ട ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ബിഹാ​റി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.