സിനിമാസ്റ്റൈലിൽ ബൈ​ക്കി​ലെ​ത്തി മാ​ല പൊട്ടിച്ച യു​വാ​വി​നെ പഞ്ഞിക്കിട്ട് യു​വ​തി
Wednesday, September 4, 2019 11:44 AM IST
ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ളെ കൈ​കാ​ര്യം ചെ​യ്ത് യു​വ​തി​യും നാ​ട്ടു​കാ​രും. ഡ​ൽ​ഹി​യി​ലെ ന​ൻ​ഗ്ലോ​യി​ലാ​ണ് സം​ഭ​വം. സൈ​ക്കി​ൾ റി​ക്ഷ​യി​ൽ വ​ന്നി​റ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വ​തി​ക​ളി​ലൊ​രാ​ളു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന മോ​ഷ്ടാ​വി​ന്‍റെ കൈ​യി​ൽ പി​ടി​ച്ച് യു​വ​തി വ​ലി​ച്ച​പ്പോ​ഴേ​ക്കും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ബൈ​ക്ക് മ​റി​ഞ്ഞു. നി​ല​ത്ത് വീ​ണ ബൈ​ക്കി​ൽ നി​ന്നും ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ ഈ ​സ​മ​യ​വും മാ​ല​പൊ​ട്ടി​ച്ച​യാ​ളെ യു​വ​തി വി​ട്ടി​രു​ന്നി​ല്ല. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി മോ​ഷ്ടാ​വി​നെ ശ​രി​ക്കും പെ​രു​മാ​റി.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.