ചിക്കനു പകരം കമ്പിക്കഷണം; ബ​ര്‍​ഗർ വാങ്ങിയ യു​വ​തി​ക്ക് കിട്ടിയത് മുട്ടൻ പണി
മ​ക്‌​ഡൊ​ണാ​ള്‍​ഡി​ല്‍ നി​ന്നും വാ​ങ്ങി​യ ബ​ര്‍​ഗ​റി​ല്‍ നി​ന്നും യു​വ​തി​ക്ക് ല​ഭി​ച്ച​ത് ലോ​ഹ​ക​ഷ​ണം. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

കാ​ര്‍​ട്ട​റൈ​റ്റി​ലു​ള്ള മ​ക്‌​ഡൊണാള്‍​ഡി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ ചി​ക്ക​ന്‍ ആ​ന്‍​ഡ് ചീ​സ് ബ​ര്‍​ഗ​ര്‍ വാ​ങ്ങി​യ​ത്. ഭ​ക്ഷ​ണം പ​കു​തി ക​ഴി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​തി​നു​ള്ളി​ല്‍ നി​ന്നും ലോ​ഹ ക​ക്ഷ​ണം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഷാ​കു​ല​യാ​യ യു​വ​തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഇ​തി​ന്‍റെ ചി​ത്ര​വും യു​വ​തി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ലോ​ഹ​ക​ഷ​ണ​ത്തി​ല്‍ ക​ടി​ച്ച ത​ന്‍റെ പ​ല്ലി​ന് വേ​ദ​ന​യു​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഉ​ട​ന്‍ ത​ന്നെ ഔ​ട്ട്‌​ലെ​റ്റി​ല്‍ തി​രി​കെ​യെ​ത്തി പ​രാ​തി പ​റ​ഞ്ഞ യു​വ​തി​ക്ക് പ​ണം തി​രി​കെ ന​ല്‍​കു​ക​യും മ​റ്റൊ​രു ബ​ര്‍​ഗ​ര്‍ ന​ല്‍​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മ​ക്‌​ഡൊ​ണാ​ള്‍​ഡി​ന്‍റെ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.