ഡ്രൈവിംഗിനിടെ എട്ടുകാലിയെ കണ്ടു പേടിച്ചു; കാർ ഇടിച്ചു തകർന്നു
Friday, April 12, 2019 11:51 AM IST
കാർ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ എട്ടുകാലിയെ കണ്ട് പേടിച്ച യുവതി കാർ ഇടിച്ചു തകർത്തു. ന്യൂയോർക്കിലാണ് സംഭവം. ഇവർ ഒറ്റയ്ക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവിംഗ് സീറ്റിനു സമീപം എട്ടുകാലിയെ കണ്ട ഇവർ പേടിക്കുകയായിരുന്നു.
കൂടാതെ ഇവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. നിയന്ത്രണം നഷ്ടമായ കാർ സമീപം കല്ലുകൾ കൊണ്ട് നിർമിച്ച മതിലിൽ ഇടിച്ചു കയറുകയായിരുന്നു. ഇവരുടെ കാറിന്റെ മുൻവശം പൂർണമായും തകർന്ന അവസ്ഥയിലാണ്. മാത്രമല്ല ഇവരുടെ കാലിനും പരിക്കേറ്റിട്ടുണ്ട്.