ക​ട​ലി​ന​ക്കരെയുള്ള ഭാ​ര്യ ക​ണ്‍​മു​ന്നി​ൽ; പ്ര​വാ​സി മ​ല​യാ​ളി​ക്ക് കി​ടി​ല​ൻ സ​ർ​പ്രൈ​സ് ഒ​രു​ക്കി സു​ഹൃ​ത്തു​ക്ക​ൾ
Thursday, August 29, 2019 1:43 PM IST
ജ​ന്മ​ദി​ന​ത്തി​ൽ യു​വാ​വി​ന് കൂ​ട്ടു​കാ​ർ ന​ൽ​കി​യ​ത് കി​ടി​ല​ൻ സ​ർ​പ്രൈ​സ്. പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ നാ​ട്ടി​ൽ നി​ന്നും മ​സ്ക്ക​റ്റി​ൽ എ​ത്തി​ച്ചാ​ണ് കൂ​ട്ടു​കാ​ർ സ​ർ​പ്രൈ​സ് ന​ൽ​കി​യ​ത്.

വി​വാ​ഹ​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ പി​റ​ന്നാ​ളാ​യി​രു​ന്നു ഇ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കു​മ്പോ​ഴാ​യി​രു​ന്നു പി​ന്നി​ൽ കൂ​ടി ഭാ​ര്യ​യു​ടെ എ​ൻ​ട്രി. അ​പ്ര​തീ​ക്ഷി​ത​മാ​യി ഭാ​ര്യ​യെ ക​ണ്ട ഞെ​ട്ട​ലി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ച് നി​ൽ​ക്കു​മ്പോ​ൾ ഭാ​ര്യ പി​റ​ന്നാ​ൾ സ​മ്മാ​നം ന​ൽ​കി​യ​തി​ന് ശേ​ഷം ചും​ബ​നം ന​ൽ​കി.

ക​ണ്‍​മു​മ്പി​ൽ ക​ണ്ട​ത് സ​ത്യ​മാ​ണോ സ്വ​പ്ന​മാ​ണോ എ​ന്ന​റി​യാ​തെ സ്ത​ബ്ദ​നാ​യി നി​ൽ​ക്കു​ന്ന യു​വാ​വ് ഭാ​ര്യ​യെ ആ​ലിം​ഗ​നം ചെ​യ്ത​പ്പോ​ഴേ​ക്കും ക​ണ്ണ് നി​റ​ഞ്ഞി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ് ഈ ​വീ​ഡി​യോ. മാ​ത്ര​മ​ല്ല ഈ ​സു​ഹൃ​ത്തു​ക്ക​ളെ തേ​ടി അ​ഭി​ന​ന്ദ​ന​വും നി​ര​വ​ധി​യാ​യി പ്ര​വ​ഹി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.