വി​വാ​ഹം ഓൺ​ലൈ​നി​ൽ; സ​ദ്യ പാ​ഴ്സ​ൽ: കൊറോണക്കാലത്തെ "പരിഷ്കാരി' കല്യാണം!
കൊ​റോ​ണ കാ​ര​ണം ശ​രി​ക്കും പെ​ട്ട​ത് വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യാ​ണ്. ചി​ല​ര്‍ വി​വാ​ഹ​ങ്ങ​ള്‍ നീ​ട്ടി​വ​യ്ക്കു​മ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ ല​ളി​ത​മാ​യി ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഓൺ​ലൈ​നി​ലൂ​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ളു​ടെ ലൈ​വ് ന​ട​ത്തി​യും ചി​ല​ർ ആ​ഘോ​ഷി​ക്കു​ന്നു. അ​ത്ത​ര​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യൊ​രു വി​വാ​ഹ​മാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടു​ന്ന​ത്.

വി​വാ​ഹ വേ​ദി ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. വെ​ബ്കാ​സ്റ്റിം​ഗി​ലൂ​ടെ വി​വാ​ഹ​ത്തി​ൽ‌ പ​ങ്കെ​ടു​ക്കാ​ൻ അ​തി​ഥി​ക​ളെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്താ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ ദി​വ​സം സ​ദ്യ പാ​ഴ്സ​ൽ ആ​യി വീ​ട്ടി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​മെ​ന്നും ക്ഷ​ണ​ക്ക​ത്തി​ൽ പ​റ​യു​ന്നു.

വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ല്‍ വെ​ബ് കാ​സ്റ്റിം​ഗി​ൽ ക​യ​റേ​ണ്ട അ​ഡ്ര​സും പാ​സ്‌​വേ​ഡ് സ​ഹി​തം കൊ​ടു​ത്തി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി വി​വാ​ഹം ക​ണ്ടു​ക​ഴി​യു​മ്പോ​ള്‍ വീ​ടി​ന്‍റെ മു​റ്റ​ത്ത് സ​ദ്യ​യും പാ​ഴ്സ​ലാ​യി എ​ത്തും.

നാ​ലു ബാ​സ്ക​റ്റി​ൽ സ​ദ്യ എ​ത്തി​യ​തി​ന്‍റെ ചി​ത്ര​വും ട്വി​റ്റ​റി​ലു​ണ്ട്. സ​ദ്യ വി​ള​ന്പാ​നു​ള്ള ഇ​ല​യും ഒ​പ്പ​മു​ണ്ട്. സ​ദ്യ​യി​ൽ ഒ​രു​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ മെ​നു​വും വി​ള​മ്പാ​നു​ള്ള രീ​തി ഉ​ൾ​പ്പെ​ടു​ന്ന മാ​നു​വ​ലും ഇ​തി​ന്‍റെ​യു​ള്ളി​ൽ ഉ​ണ്ട്. ഒ​രോ വി​ഭ​വ​ങ്ങ​ളും ഏ​തു​ത​ട്ടി​ലാ​ണെ​ന്നും ഇ​ല​യി​ൽ എ​വി​ടെ​യാ​ണ് വി​ള​ന്പേ​ണ്ട​തെ​ന്നും ഇ​തി​ൽ വി​വ​രി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.