"വാ​ക്സി​നി​ൽ വി​ശ്വ​സി​ക്ക​ണം'; ഫോ​ണി​ൽ കേ​ൾ​ക്കു​ന്ന ശ​ബ്ദ​ത്തി​ന്‍റെ ഉ‌​ട​മ​യെ പ​രി​ച​പ്പെ​ടാം
Friday, January 15, 2021 11:13 PM IST
കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പ്രീ ​കോ​ള​ർ ട്യൂ​ൺ ഓ​ഡി​യോ ഇ​നി​യി​ല്ല. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​മാ​ണ് പു​തി​യ കോ​ള​ർ ട്യൂ​ൺ. ജാ​സ്‌​ലീ​ൻ ഭ​ല്ല​യാ​ണ് പു​തി​യ സ​ന്ദേ​ശ​ത്തി​ന് ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റാ​ണ് 40കാ​രി​യാ​യ ജാ​സ്‌​ലീ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ഒ​രു പ​ര​സ്യ ക​ന്പ​നി​ക്കു​വേ​ണ്ടി​യാ​ണ് ഇ​വ​ർ പു​തി​യ സ​ന്ദേ​ശ​ത്തി​ന് ശ​ബ്ദം ന​ൽ​കി​യ​ത്. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, പ​ഞ്ചാ​ബി ഭാ​ഷ​ക​ളി​ൽ ജാ​സ്‌​ലീ​ൻ സ​ന്ദേ​ശ​ത്തി​ന് ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്.

പു​തു​വ​ർ​ഷ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ന്‍റെ രൂ​പ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മെ​ത്തി​യെ​ന്ന് തു​ട​ങ്ങു​ന്ന​താ​ണ് സ​ന്ദേ​ശം. വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച​താ​ണെ​ന്നും സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കോ​വി​ഡ് 19നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​ൻ വാ​ക്സി​ന് സാ​ധി​ക്കും. വാ​ക്സി​നി​ൽ വി​ശ്വ​സി​ക്ക​ണ​മെ​ന്നും വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച വ്യാ​ജ​വാ​ർ​ത്ത​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും പു​തി​യ കോ​ള​ർ ട്യൂ​ണി​ൽ പ​റ​യു​ന്നു.

വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും മാ​സ്ക് ധാ​ര​ണം, സാ​നി​റ്റെ​സ​ർ ഉ​പ​യോ​ഗം, കൈ​ക​ഴു​ക​ൽ, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ൾ തു​ട​ർ​ന്നു​പോ​ര​ണ​മെ​ന്നും കോ​ള​ർ ട്യൂ​ൺ ഓ​ർ​മി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.