അ​യ​ൽ​വീ​ട്ടി​ലെ നാ​യ​യു​മാ​യി "അ​വി​ഹി​ത ബ​ന്ധം'; വ​ള​ർ​ത്ത് നാ​യ​യെ വ​ഴി​യി​ലു​പ​പേ​ക്ഷി​ച്ച് ഉ​ട​മ!!
അ​യ​ൽ​പ​ക്ക​ത്തെ നാ​യ​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധം കാ​ര​ണം വ​ള​ർ​ത്തു​നാ​യ​യെ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച ഉ​ട​മ​യെ തേ​ടി ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ക​വി​യ​ത്രി​യും വി​വ​ർ​ത്ത​ക​യു​മാ​യ ശ്രീ​ദേ​വി എ​സ്. ക​ർ​ത്ത​യാ​ണ് ഈ ​സം​ഭ​വം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ചാ​ക്ക​യി​ൽ വേ​ൾ​ഡ് മാ​ർ​ക്ക​റ്റി​ന്‍റെ മു​മ്പി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പോമറേനിയൻ ഇനത്തിലുള്ള നാ​യ​യെ ര​ക്ഷി​ച്ച​ത് പി​എ​ഫ്എ മെ​മ്പ​ർ ഷ​മീ​മാ​ണ്. ഈ ​നാ​യ​യ്ക്കൊ​പ്പം വ​ള​രെ വി​ചി​ത്ര​മാ​യ ക​ത്തും ഉ​ട​മ പ​ങ്കു​വ​ച്ചി​രു​ന്നു.

"ന​ല്ല ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ്. ന​ല്ല ശീ​ലം. അ​മി​ത ഭ​ക്ഷ​ണം ആ​വ​ശ്യ​മി​ല്ല. രോ​ഗ​ങ്ങ​ളും ഒ​ന്നു​മി​ല്ല. അ​ഞ്ച് ദി​വ​സ​ങ്ങ​ൾ കൂ​ടു​മ്പോ​ൾ കു​ളി​പ്പി​ക്കും. കു​ര മാ​ത്ര​മേ​യു​ള്ളു. മൂ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​രെ​യും ക​ടി​ച്ചി​ട്ടി​ല്ല. പാ​ൽ, ബി​സ്ക്ക​റ്റ്, പ​ച്ച മു​ട്ട എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യം കൊ​ടു​ത്തി​രു​ന്ന​ത്. അ​ടു​ത്തു​ള്ള ഒ​രു പ​ട്ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം ക​ണ്ട​ത് കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത്'. എ​ന്നാ​യി​രു​ന്നു ഉ​ട​മ എ​ഴു​തി​യ​ത്.

എ​ന്നാ​ൽ ഈ ​നാ​യ​യെ ഉ​പേ​ക്ഷി​ച്ച മ​നു​ഷ്യ​ന്‍റെ വീ​ട്ടി​ലെ കു​ട്ടി​ക​ളെ കു​റി​ച്ച് വ​ല്ലാ​ത്ത ആ​ശ​ങ്ക തോ​ന്നു​ന്നു​വെ​ന്ന് ശ്രീ​ദേ​വി എ​സ്. ക​ർ​ത്ത പ​റ​യു​ന്നു. "ഒ​രു നാ​യ​യു​ടെ സ്വാ​ഭാ​വി​ക ലൈം​ഗീ​ക ബ​ന്ധ​ത്തെ അ​വി​ഹി​ത​മാ​യി കാ​ണു​ന്ന മ​നു​ഷ്യ​ൻ അ​യാ​ളു​ടെ കു​ട്ടി​ക​ളെ​ങ്ങാ​നും പ്ര​ണ​യി​ച്ചാ​ൽ അ​വ​രു​ടെ ജീ​വ​ൻ പോ​ലും അ​പാ​യ​പ്പെ​ടു​ത്തി​യേ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ത​രം സ​ദാ​ചാ​ര ഭ്രാ​ന്ത​നാ​യ മ​നോ​രോ​ഗി​യാ​ണെ​ന്ന്' ശ്രീ​ദേ​വി തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.