മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനദേവിയുടെ ഭാര്യയാക്കാൻ എങ്ങനെ തോന്നി..? സ്വന്തം തിരിച്ചറിയൽ കാർഡ് കണ്ട് ഞെട്ടിയ വോട്ടറുടെ വൈറൽകുറിപ്പ്
Friday, April 26, 2019 1:15 PM IST
തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നീ രേഖകളിലെല്ലാം തെറ്റ് സംഭവിക്കുന്നത് സർവസാധാരണമാണ്. എന്നാൽ സ്വന്തം കോ സിസ്റ്ററുടെ ഭാര്യയാകേണ്ടി വന്ന അജോയ് കുമാർ എന്നയാളുടെ കുറിപ്പാണ് ഏറെ ചിരിയുണർത്തുന്നത്.
വീട് മാറിയതിനാൽ വോട്ടർ പട്ടികയിൽ നിന്നും അജോയ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേര് നഷ്ടമായിരുന്നു. തുടർന്ന് പുതിയ തിരിച്ചറിയൽ കാർഡിനായി അദ്ദേഹം അപേക്ഷിച്ചിരുന്നു. എന്നാൽ പോളിംഗ് ബൂത്തിനു മുമ്പിൽ എത്തിയപ്പോഴാണ് കാർഡിൽ തെറ്റായി വിവരങ്ങൾ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ ചമ്മൽ പുറത്ത് കാണിക്കാതെ ഉദ്യോഗസ്ഥരുടെ മുമ്പിൽ താൻ പിടിച്ചു നിന്നെന്ന് അജോയ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം