"എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല നിനക്ക് എന്താ ഇത്ര പണി എന്ന്'; ഭാര്യയെ ഒറ്റയ്ക്ക് ടൂറിന് വിട്ട ഭർത്താവിന് പറയാനുള്ളത്
Thursday, April 11, 2019 12:56 PM IST
വിവാഹശേഷം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി പോകുന്ന പെണ്ജന്മങ്ങളുടെ മനസ് കാണാൻ ശ്രമിക്കുകയെന്നത് നന്മ മാത്രം മനസിൽ സൂക്ഷിക്കുന്ന പുരുഷന്മാർക്ക് സാധിക്കുന്ന കാര്യമാണ്. അവരുടെ മനസിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്താണെന്ന് മനസിലാക്കി അത് സാധിച്ചു നൽകുമ്പോൾ നിങ്ങൾ നേടിയെടുക്കുന്നത് കൂടുതൽ കരുതലും സ്നേഹവും വിശ്വാസവുമാണ്.
ഇപ്പോഴിത ഭാര്യയെ അഞ്ച് ദിവസത്തേക്ക് ഗ്രീസിലേക്ക് ടൂറിന് അയച്ച തലശേരിക്കാരൻ ബാനി സാദറിന്റെ വാക്കുകളാണ് ഏറെ പ്രശംസ നേടുന്നത്. കുടുംബസമേതം ദുബായിയിലാണ് ബാനി താമസിക്കുന്നത്. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന അഞ്ച് ദിവസവും കുട്ടികളെ പരിപാലിക്കുകയും അടുക്കള ജോലികൾ ചെയ്തതും ബാനി തനിയെ ആയിരുന്നു. വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്ത തന്റെ അനുഭവം ബാനി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം