"സാറേ, സഹായിക്കണം..' വിദ്യാർഥികൾ സഹായത്തിനു വിളിച്ചത് മുഖ്യമന്ത്രിയെ, കിട്ടിയത് ഉമ്മൻ ചാണ്ടിയെ; പിന്നെ സംഭവിച്ചത്...
ലോ​ക്ക് ഡൗ​ണി​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഹാ​യ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ണെ​ന്ന് ക​രു​തി വി​ളി​ച്ച​ത് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ.

കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഒ​പ്‌​ടോ​മെ​ട്രി പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ എ​ട​പ്പാ​ള്‍, അ​രി​ക്കോ​ട്, തി​രൂ​ര്‍, തൃ​പ്ര​ങ്ങോ​ട്, വൈ​ര​ങ്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ സ​ജ്‌​ന, മു​ഹ്‌​സി​ന, ശാ​മി​ലി, മു​ഫീ​ദ, അ​മൃ​ത, മു​ഹ്‌​സി​ന എ​ന്നീ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ലോ​ക്ക് ഡൗ​ണി​ല്‍ ഹോ​സ്റ്റ​ലി​ല്‍ കു​ടു​ങ്ങി​യ​ത്.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളെ​ല്ലാം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് നാ​ട്ടി​ലെ​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റേ​താ​ണെ​ന്ന് പ​റ​ഞ്ഞ് ന​ല്‍​കി​യ ഫോ​ണ്‍ ന​മ്പ​രി​ല്‍ വി​ളി​ച്ച ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​ത് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​യാ​യി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ആ​വ​ശ്യം കേ​ട്ട​റി​ഞ്ഞ ഉ​മ്മ​ന്‍​ചാ​ണ്ടി വൈ​കി​ട്ട് അ​ഞ്ചി​ന് ഒ​രാ​ള്‍ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. വൈ​കു​ന്നേ​രം വി​ളി​ച്ച​യാ​ള്‍ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം കേ​ട്ട​റി​ഞ്ഞു. ഇ​വ​ര്‍​ക്ക് ഒ​രു​മാ​സ​ത്തേ​ക്ക് വേ​ണ്ട ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചു ന​ല്‍​കി.

പി​ന്നീ​ട് ര​ണ്ട് പ്രാ​വ​ശ്യം ഫോ​ണ്‍ വി​ളി​ച്ച് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി, നാ​ട്ടി​ലെ​ത്തി​ക്കു​വാ​നു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.