82 അം​ഗ​ങ്ങ​ൾ, 66 വോ​ട്ട​ർ​മാ​ർ; തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാം ​ന​രേ​ഷ് വി​ഐ​പി​യാ​കും
Sunday, May 12, 2019 11:56 AM IST
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം ​ന​രേ​ഷ് ഭു​ർ​ത്തി​യ​യു​ടെ കു​ടും​ബം രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഈ ​വീ​ട്ടി​ലെ​ത്താ​തെ ഒ​രു സ്ഥാ​നാ​ർ​ഥി​യും പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​റു​മി​ല്ല. ഈ ​കു​ടും​ബ​ത്തി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​മാ​ണ് ഇ​വി​ടം രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ക്കു​ന്ന​ത്.

82 അം​ഗ കു​ടും​ബ​ത്തി​ൽ 66 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. ബ​ഹ്റാ​യി​ച്ച​യി​ലു​ള്ള ഈ ​കു​ടും​ബ​ത്തി​ന്‍റെ ത​ല​വ​ൻ 98-കാ​ര​നാ​യ രാം ​ന​രേ​ഷാ​ണ്. കൃ​ഷി​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം. ര​ണ്ടു പേ​ർ മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്നു എ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു​ള്ള അം​ഗ​ങ്ങ​ളെ​ല്ലാം നാ​ട്ടി​ലു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​ണ് കു​ടും​ബം.

ത​ന്‍റെ വീ​ട്ടി​ൽ ഒ​രു അ​ടു​ക്ക​ള മാ​ത്ര​മേ ഉ​ള്ളു​വെ​ന്ന് രാം ​ന​രേ​ഷ് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. 20 കി​ലോ​ഗ്രാം പ​ച്ച​ക്ക​റി​യാ​ണ് കു​ടും​ബ​ത്തി​ന് ഒ​രു ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. 15 കി​ലോ​ഗ്രാം അ​രി, 10 കി​ലോ​ഗ്രാം ഗോ​ത​ന്പ് എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​രു​ന്നു. കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ളെ​ല്ലാ​വ​രും ഒ​ന്നു ചേ​ർ​ന്നാ​ണ് പാ​ച​കം.

മ​ണ്‍​ഭി​ത്തി​ക​ളി​ലാ​ണ് വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നാ​ണ് വീ​ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​ത്. എ​ല്ലാ ത​വ​ണ​യും വീ​ട്ടി​ലെ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളോ​ട് ഇ​ത് സം​ബ​ന്ധി​ച്ചു പ​രാ​തി പ​റ​യാ​റു​ണ്ടെ​ങ്കി​ലും ആ​രും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് രാം ​ന​രേ​ഷ് പ​റ​യു​ന്നു.

എ​ല്ലാ വ​ർ​ഷ​വും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് കു​ടും​ബം വോ​ട്ട് ചെ​യ്യാ​നാ​യി പോ​കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് തി​ര​ക്ക് കു​റ​വാ​യി​രി​ക്കു​മെ​ന്ന് രാം ​ന​രേ​ഷ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.