86 മ​ണി​ക്കൂ​ർ, 208 രാ​ജ്യ​ങ്ങ​ൾ..! ഒ​റ്റ​യ്ക്ക് ഒ​രു പെ​ൺ​കു​ട്ടി ലോ​കം​ചു​റ്റി​യ ക​ഥ
Monday, November 23, 2020 7:04 PM IST
യാ​ത്ര​പോ​കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. പു​തി​യ സ്ഥ​ലം, ഭാ​ഷ, സം​സ്കാ​രം, ഭ​ക്ഷ​ണം, കാ​ലാ​വ​സ്ഥ തു​ട​ങ്ങി​യ പ​ല കാ​ര്യ​ങ്ങ​ളും യാ​ത്ര​യി​ലൂ​ടെ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യും.

ചി​ല​ർ ദി​വ​സ​ങ്ങ​ളോ​ളം യാ​ത്ര ചെ​യ്യും. ചി​ല​രാ​ക​ട്ടെ ഒ​രു സ്ഥ​ല​ത്ത് ത​ന്നെ ദി​വ​സ​ങ്ങ​ളോ​ളം താ​മ​സി​ക്കും. എ​ന്നാ​ൽ 86 മ​ണി​ക്കൂ​റു​കൊ​ണ്ട്് 208 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് റി​ക്കാ​ർ​ഡി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. ഡോ. ​ഖ​വ്‍​ല അ​ല്‍ റൊ​മെ​യ്തി​യാ​ണ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മാ​യി​യി​രി​ക്കു​ന്ന​ത്.



മൂ​ന്നു ദി​വ​സ​വും 14 മ​ണി​ക്കൂ​റും 46 മി​നി​റ്റും 48 സെ​ക്ക​ന്‍​ഡും സ​മ​യ​മെ​ടു​ത്താ​ണ് ലോ​ക​ത്തെ ഏ​ഴു ഭൂ​ഖ​ണ്ഡ​ങ്ങ​ളും ഇ​വ​ര്‌ സ​ന്ദ​ർ​ശി​ച്ച​ത്. ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 13 നാ​ണ് അ​ൽ റൊ​മെ​യ്തി​യു​ടെ യാ​ത്ര അ​വ​സാ​നി​ച്ച​ത്. 200 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നെ​ങ്കി​ലു​മു​ള്ള​വ​ര്‍ യു​എ​ഇ​യി​ലു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണം എ​ന്ന​ത് എ​ന്‍റെ മോ​ഹ​മാ​യി​രു​ന്നു. ഓ​രോ രാ​ജ്യ​ക്കാ​രു​ടെ​യും ജീ​വി​ത​രീ​തി​യും സം​സ്കാ​ര​വും മ​ന​സി​ലാ​ക്കു​ക എ​ന്ന​തും. അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്നു യാ​ത്ര. - അ​ല്‍ റൊ​മെ​യ്തി പ​റ​യു​ന്നു.



ഞാ​ന്‍ പ​ല ത​വ​ണ ഈ ​വി​ചി​ത്ര​മാ​യ ശ്ര​മ​ത്തി​ല്‍​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ശ​രി​ക്കും ആ​ഗ്ര​ഹി​ച്ചു. എ​ങ്ങ​നെ​യെ​ങ്കി​ലും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്ത​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ ല​ക്ഷ്യം എ​ന്നെ വ​ല്ലാ​തെ മോ​ഹി​പ്പി​ച്ചി​രു​ന്നു. ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ല​ഭി​ക്കു​ക​യെ​ന്ന​ത് എ​നി​ക്കും എ​ന്‍റെ രാ​ജ്യ​ത്തി​നു​മു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. എ​നി​ക്ക് കി​ട്ടി​യ അം​ഗീ​കാ​രം എ​ന്‍റെ രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും ഞാ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്നു. അ​ല്‍ റൊ​മെ​യ്തി പ​റ​യു​ന്നു.

92 മ​ണി​ക്കൂ​റും നാ​ല് മി​നി​റ്റും 19 സെ​ൻ​ഡും സ​മ​യ​മെ​ടു​ത്ത് യാ​ത്ര ചെ​യ്ത ജൂ​ലി-​കാ​സി എ​ന്നി​വ​രു​ടെ റി​ക്കാ​ർ​ഡാ​ണ് റൊ​മെ​യ്തി ത​ക​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.