വൃ​ക്ഷ​ത്തൈ​ക​ൾ തി​ന്നു; ആ​ടു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്
Friday, September 13, 2019 3:01 PM IST
ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ?. കേ​ൾ​ക്കു​മ്പോ​ൾ അ​ൽ​പ്പം അ​സ്വാ​ഭാ​വി​ക​മാ​യി തോ​ന്നി​യേ​ക്കാം എ​ന്നാ​ൽ സ​ത്യ​മാ​ണ്. തെ​ലു​ങ്കാ​ന​യി​ലെ ക​രീം​ന​ഗ​റി​ലെ ഹു​സു​റാ​ബാ​ദ് ടൗ​ണി​ലാ​ണ് സം​ഭ​വം.

എ​ൻ​ജി​ഒ പ്ര​വ​ർ​ത്ത​ക​ർ ന​ട്ട കു​റ​ച്ച് വൃ​ക്ഷ​ത്തൈ​ക​ൾ തി​ന്ന​തി​ന്‍റെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​ത് കു​റ​ച്ച് ആ​ടു​ക​ളാ​ണ്. ഇ​ത് ക​ണ്ട പ്ര​വ​ർ​ത്ത​ക​ർ ആ​ടു​ക​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ ഉ​ട​മ 1,000 രൂ​പ പി​ഴ​യാ​യി ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് ആ​ടു​ക​ളെ സ്റ്റേ​ഷ​നി​ൽ നി​ന്നും വി​ട്ട​ത്. "സേ​വ് ദ് ​ട്രീ​സ്' എന്ന പേ​രി​ലു​ള്ള ഒ​രു സം​ഘ​ട​ന ന​ട്ട 150ഓ​ളം വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ര​ണ്ട് ആ​ടു​ക​ൾ തി​ന്ന​ത്.

ഞ​ങ്ങ​ൾ ആ​ടി​നെ അ​റ​സ്റ്റ് ചെ​യ്ത​ത​ല്ലെ​ന്നും മൃ​ഗ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്യു​വാ​നും ശി​ക്ഷി​ക്കു​വാ​നും ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡി​ൽ ഒ​രു വ​കു​പ്പും ഇ​ല്ലെ​ന്നാണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രുടെ വാദം. ആ​ടു​ക​ളു​ടെ മേ​ൽ എ​പ്പോ​ഴും ശ്ര​ദ്ധ​യു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ആ​ടു​ക​ൾ കാ​ര​ണം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​വാ​ൻ പാ​ടി​ല്ലെ​ന്നും ഉടമയ്ക്ക് താ​ക്കീ​ത് ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സു​കാ​ർ ആ​ടുകളെ തി​രി​കെ ന​ൽ​കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.