റോഡിൽ നോട്ടുമഴ, വാരിയെടുത്ത് വഴിയാത്രികർ; തിരികെവാങ്ങാൻ പോലീസ്
Thursday, July 11, 2019 1:29 PM IST
ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന വാഹനത്തിനുള്ളിൽ നിന്നും കറൻസികൾ പുറത്ത് പോയി റോഡിൽ നിറഞ്ഞു. അമേരിക്കയിലെ ജോർജിയയിലുള്ള ഇന്റർസ്റ്റേറ്റ് ഹൈലെ 285ലാണ് ഏറെ ആശ്ചര്യകരമായ സംഭവം നടന്നത്.
വാഹനത്തിന്റെ വാതിൽ അബദ്ധത്തിൽ തുറന്നു പോയതാണ് സംഭവത്തിന് കാരണമായത്. റോഡിൽ നിറഞ്ഞ കറൻസികൾ വഴിയാത്രികർ പെറുക്കിയെടുത്തിരുന്നു. പണം എടുത്ത ആളുകളിൽ നിന്നും അത് തിരികെ വാങ്ങുവാനുള്ള ശ്രമത്തിലാണ് പോലീസ്.
ഏകദേശം ഒരു ലക്ഷം ഡോളറോളം വഴിയിൽ ചിതറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.