കുട്ടിക്കൊപ്പം പ്ലാസ്റ്ററിട്ടു പാ​വ​യും; അമ്മയുടെ കിടിലൻ ഐഡിയയിൽ മകൾ ഹാപ്പി
അ​നു​സ​ര​ണ കാ​ട്ടാ​ൻ വി​സ​മ്മ​തി​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​ക​ളെ സ​മ്മ​തി​പ്പി​ക്കു​വാ​ൻ മു​തി​ർ​ന്ന​വ​ർ പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കും. മി​ഠാ​യി​യും ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളെ​ല്ലാം കാ​ട്ടി​യാ​ണ് അ​വ​ർ കു​ട്ടി​ക​ളു​ടെ മ​ന​സ് മാ​റ്റു​ന്ന​ത്.

ഇ​പ്പോ​ഴി​താ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​കു​ട്ടി ചി​കി​ത്സ​യ്ക്ക് വി​സ​മ്മ​തി​ച്ച​പ്പോ​ൾ കു​ട്ടി​യു​ടെ അ​മ്മ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ് ഏ​റെ ര​സ​ക​ര​മാ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

11 മാ​സം പ്രാ​യ​മു​ള്ള സി​ക്ര മാ​ലി​ക് എ​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് കാ​ലി​ൽ പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ലാ​സ്റ്റ​ർ കാ​ലി​ൽ ഇ​ട്ട കു​ട്ടി ഗാ​ലോ​വ്സ് ട്രാ​ക്‌ഷ​നി​ൽ ( കാ​ലു​ക​ൾ​ക്ക് ഒ​ടി​വോ, പൊ​ട്ട​ലോ ഉ​ണ്ടാ​കു​മ്പോ​ൾ തൂ​ക്കി​യി​ടു​ന്ന ഉ​പ​ക​ര​ണം) കാ​ൽ തൂ​ക്കി​യി​ടാ​ൻ വി​സ​മ്മ​തി​ച്ചു.

തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ സ​മ്മ​തി​പ്പി​ക്കു​വാ​ൻ അ​മ്മ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യം ക​ണ്ടെ​ത്തി​യ​ത്. സി​ക്ര​യു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ കാ​ലി​ൽ പ്ലാ​സ്റ്റ​റി​ട്ട​തി​ന് ശേ​ഷം സി​ക്ര​യോ​ടൊ​പ്പം ക​ട്ടി​ലി​ൽ കി​ട​ത്തി ഗാ​ലോ​വ്സ് ട്രാ​ക്ഷ​നി​ൽ ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ​യും കാ​ല് തൂ​ക്കി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട സി​ക്ര ഒ​രു മ​ടി​യും ഇ​ല്ലാ​തെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചു.

ക​ളി​പ്പാ​ട്ട​ത്തി​നൊ​പ്പം സി​ക്ര കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലെ ച​ർ​ച്ചാ വി​ഷ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.