ഒ​രു ത്രെ​ഡ് കി​ട്ടി​യാ​ൽ മ​തി, പൂ​ർ​ണി​മ ത​ക​ർ​ക്കും! വ​​ർ​​ണ​​നൂ​​ലു​​ക​​ൾ​കൊ​​ണ്ട് ചി​​ത്ര​​ങ്ങളൊ​രു​ക്കി പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി
വ​​ർ​​ണ​​നൂ​​ലു​​ക​​ൾ കൊ​​ണ്ട് ചി​​ത്ര​​ങ്ങ​​ൾ നെ​​യ്യു​​ന്ന കൗ​​മാ​​ര​​ക്കാ​​രി ശ്ര​​ദ്ധേ​​യ​​യാ​​കു​​ന്നു.

വൈ​​ക്കം ടി​​വി​​പു​​രം കൊ​​ച്ചു​കൊ​​ല്ലേ​​രി​​ൽ റെ​​ജി-​മോ​​ളി ദ​​ന്പ​​തി​​ക​​ളു​​ടെ ഇ​​ള​​യ മ​​ക​​ൾ വൈ​​ക്കം സെ​​ന്‍റ് ലി​​റ്റി​​ൽ തെ​​രേ​​സാ​​സ് ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി പൂ​​ർ​​ണി​​മ റെ​​ജി​​യാ​​ണ് നൂ​​ലു​​ക​​ളാ​​ൽ ചി​​ത്രം ര​​ചി​​ച്ച് വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന​​ത്.

ബാ​​ല്യംമു​​ത​​ൽ ചി​​ത്ര​​ക​​ല​​യി​​ൽ ത​​ത്​​പ​​ര​​യാ​​യ പൂ​​ർ​​ണി​​മ ഇ​​തി​​ന​​കം നൂ​​റു ക​​ണ​​ക്കി​​ന് ചി​​ത്ര​​ങ്ങ​​ളാ​​ണ് നെ​​യ്തുകൂ​​ട്ടി​​യി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.