വാഷിംഗ് മെഷിനുള്ളിൽ കുടുങ്ങിയ പൂച്ചയ്ക്ക് രണ്ടാം ജന്മം
Tuesday, June 25, 2019 11:58 AM IST
വസ്ത്രം കഴുകുവാനായി സ്വിച്ച് ഓണ്‍ ചെയ്ത വാഷിംഗ് മെഷിനുള്ളിൽ കുടുങ്ങിയ പൂച്ച അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ മിനിസൊട്ടയിലാണ് സംഭവം. ഫെലിക്സ് എന്നാണ് ഈ പൂച്ചയുടെ പേര്.
വാഷിംഗ് മെഷിനുള്ളിൽ വസ്ത്രങ്ങൾ ഇട്ടതിനു ശേഷം സ്വിച്ച് ഓണ്‍ ചെയ്ത് പോയ ഉടമ സ്റ്റെഫാനി ഏകദേശം 35 മിനിട്ടുകൾക്കു ശേഷമാണ് തിരികയെത്തിയത്. വസ്ത്രങ്ങൾ പുറത്തെടുക്കുവാൻ വാഷിംഗ് മെഷിൻ തുറന്നപ്പോഴാണ് അതിനുള്ളിൽ പൂച്ചയിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഞെട്ടിപ്പോയ ഇവർ പൂച്ചയുമായി ഉടൻ തന്നെ മൃഗാശുപത്രിയിലെത്തി ചികിത്സ നൽകുകയായിരുന്നു. പൂച്ചയ്ക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളുവന്നും ഇത് അത്ഭുതകരമായ രക്ഷപെടലാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
പൂച്ചയുടെ കാഴ്ച്ച ശക്തിക്ക് അൽപ്പം മങ്ങലേറ്റിട്ടുണ്ട്.