അറുപത്തിനാല് രാജ്യങ്ങൾ സന്ദർശിച്ചത് സൈക്കിളിൽ; അത്ഭുതമായി തായ്‌വാൻ സ്വദേശി
Sunday, June 16, 2019 12:20 PM IST
ലോ​കം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്ക​ണം. നാ​ലു വ​ർ​ഷം മു​ന്പ് വ​ലി​യ ശ​ന്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്പോ​ൾ ജാ​ക്കി ചാ​ന്‍റെ ല​ക്ഷ്യ​മി​താ​യി​രു​ന്നു. ഏതെങ്കിലും തരത്തിലുള്ള റിക്കാർഡ് ലക്ഷ്യമിട്ടല്ല ചാന്‍റെ യാത്ര. നാ​ലു വ​ർ​ഷം കൊ​ണ്ട് 54,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. 64 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ലും ജ​റു​സ​ലേ​മും സ​ന്ദ​ർ​ശി​ച്ചു.

ജ​റു​സ​ലേം ത​ന്നെ അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്ന് ചാ​ൻ പ​റ​യു​ന്നു. ഓരോ രാ​ജ്യ​ത്തെ​യും വ്യ​ത്യ​സ്ത​മാ​യ കാ​ലാ​വ​സ്ഥ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ​യേ​ക്കാ​ൾ ത​ന്നെ ഭ​യ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​യ്ക്കി​ടെ തൊ​ട്ടു​രു​മ്മി പോ​കു​ന്ന ബ​സു​ക​ളും ലോ​റി​ക​ളു​മാ​ണ്. അ​ടു​ത്ത മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്ക​ണം- ചാ​ൻ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി.



തായ്‌​വാ​ൻ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​തു​കാ​ര​നാ​യ ചാ​ൻ അ​മേ​രി​ക്ക​യി​ൽ നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. യൂ​റോ​പ്പും, മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. ഇ​പ്പോ​ൾ ജോ​ർ​ദാനി​ലെ​ത്തി. അ​ടു​ത്ത യാ​ത്ര ഏ​ഷ്യ​യി​ലേ​ക്കാ​ണ്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ കോ​ച്ച്സ​ർ​ഫിം​ഗ് (Couchsurfing) ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​ൻ യാ​ത്ര​യ്ക്കാ​യു​ള്ള വ​ഴി ക​ണ്ടെ​ത്തു​ന്ന​തും ടെ​ന്‍റ് അ​ടി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തും. ചുവപ്പും കറുപ്പും ഇടകലർന്ന മെ​റി​ഡി​യ വോ​ൾ​ഫ് 3 (Merida Wolf 3) സൈ​ക്കി​ളാ​ണ് ചാ​ന്‍റെ സഹചാരി.

എസ്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.