എന്തൊക്കെ പാടുപെടണം..! കു​ട്ടി​ക​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കാ​ൻ ടീ​ച്ച​ർ കണ്ടെത്തിയ മാർഗം
Wednesday, July 24, 2019 1:10 PM IST
കു​ട്ടി​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മ​ന​സി​ലാ​കാ​ൻ വേ​ണ്ടി ടീ​ച്ച​ർ​മാ​ർ പ​ല​പ​ല കു​റു​ക്കു​വ​ഴി​ക​ളും തേ​ടാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ര്യം ചെ​യ്താ​ണ് താ​യ്‌ലൻഡി​ലെ ഒ​രു ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ ബാ​ലി എ​ന്നു വി​ളി​ക്കു​ന്ന തീ​ര​ഫോ​ങ് മീ​സ​റ്റ് ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന​ത്.​

കാ​ര​ണം ബാ​ലി ത​ന്‍റെ ക്ലാ​സി​ൽ എ​ത്തു​ന്ന​ത് ഫാ​ൻ​സി ഡ്ര​സി​ലാ​ണ്. ക്ലാ​സി​ൽ കു​ട്ടി​ക​ൾ ശ്ര​ദ്ധി​ച്ചി​രി​ക്കാ​നാ​ണ് ബാ​ലി ഫാ​ൻ​സി ഡ്ര​സ് വേ​ഷ​ത്തി​ൽ ക്ലാ​സ് എ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​ത്. പ​ല വേ​ഷ​ങ്ങ​ളി​ൽ മാ​റി മാ​റി ക്ലാ​സി​ലെ​ത്തി​യാ​ൽ കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം പോ​കു​മെ​ന്നും കു​ട്ടി​ക​ൾ ക്ലാ​സി​ൽ ശ്ര​ദ്ധ​യോ​ടെ ഇ​രി​ക്കു​മെ​ന്നു​മാ​ണ് ബാ​ലി പ​റ​യു​ന്ന​ത്.

ആ​ദ്യ​മാ​യി ബാ​ലി ഇ​ങ്ങ​നെ ഒ​രു വേ​ഷ​ത്തി​ലെ​ത്തി​യ​ത് ഒ​രു പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി തി​രി​കെ വ​ന്ന ബാ​ലി​ക്ക് ക്ലാ​സി​ന് സ​മ​യ​മാ​യ​തി​നാ​ൽ വേ​ഗം ത​ന്നെ ക്ലാ​സി​ലേ​ക്ക് ക​യ​റേ​ണ്ടി വ​ന്നു. പ​രേ​ഡി​ൽ ഇ​ട്ടി​രു​ന്ന രൂ​പ​ത്തി​ൽ ക്ലാ​സി​ലെ​ത്തി​യ ബാ​ലി​യെ ക​ണ്ട് കു​ട്ടി​ക​ൾ ആ​ദ്യം അ​ന്പ​ര​ക്കു​ക​യും പേ​ടി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട​വ​ർ ക്ലാ​സി​ൽ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി.

ഇ​തോ​ടെ ഇ​ത്ത​രം വേ​ഷ​ങ്ങ​ൾ സ്ഥി​ര​മാ​ക്കി​യാ​ൽ എ​ന്താ​ണെ​ന്ന് ബാ​ലി​ക്ക് ത​ന്നെ തോ​ന്നി. തു​ട​ർ​ന്ന് ഇ​ത് ത​ന്നെ പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ഠ​ന​നി​ല​വാ​ര​ത്തി​ൽ താ​ഴെ നി​ൽ​ക്കു​ന്ന താ​യ്‌ലൻഡി​നെ ത​ന്‍റെ ഈ ​പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ മു​ന്നേ​റാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബാ​ലി​യെ​ന്ന ഈ 29-​കാ​ര​ൻ അ​ധ്യാ​പ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.