ഊഞ്ഞാലിലാടി ടിക്‌ടോക്ക്; പതിനാലുകാരിക്ക് കിട്ടിയത് എട്ടിന്‍റെ പണി!
Thursday, July 16, 2020 5:13 PM IST
ഒ​രു ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ഇ​ത്ര​യും പൊ​ല്ലാ​പ്പ് ഉ​ണ്ടാ​ക്കു​മെ​ന്ന് യു​കെ സ്വ​ദേ​ശി​യാ​യ ല​യാ​നി മ​ക് ലീ​ൻ ഓ​ർ​ത്തി​ട്ടു​ണ്ടാ​വി​ല്ല, തീ​ർ​ച്ച.

സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​രു ടി​ക് ടോ​ക്ക് വീ​ഡി​യോ ചെ​യ്യാ​നാ​ണ് പ​തി​നാ​ലു​കാ​രി​യാ​യ ല​യാ​നി സ​മീ​പ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ എ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന ഉൗ​ഞ്ഞാ​ലി​ൽ ക​യ​റി​യു​ള്ള വീ​ഡി​യോ മ​നോ​ഹ​ര​മാ​കു​മെ​ന്ന് ല​യാ​നി​ക്ക് തോ​ന്നി. പി​ന്നെ വൈ​കി​യി​ല്ല, കു​റ​ച്ചു ക​ഷ്ട​പ്പെ​ട്ടി​ട്ടാ​ണെ​ങ്കി​ലും അ​തി​ൽ ക​യ​റി വീ​ഡി​യോ ചെ​യ്തു.

വീ​ഡി​യോ ചെ​യ്തു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ശ​രി​ക്കും വൈ​റ​ലാ​യ സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. ഉൗ​ഞ്ഞാ​ലി​ലെ ക​സേ​ര​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ക​സേ​ര​യി​ലെ പ​ശ​യി​ൽ ഒ​ട്ടി​പ്പോ​കു​ന്ന വ​ന്ദ​നം സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ലി​നെ ഓ​ർ​മ​യി​ല്ലേ? ഏ​താ​ണ്ട് ആ ​ഒ​രു അ​വ​സ്ഥ.

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ല​യാ​നി ക​സേ​ര​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. ര​ക്ഷ​പെ​ടാ​ൻ പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​ട്ടും വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​മ്മ വി​ളി​ച്ചി​ട്ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ഉൗ​ഞ്ഞാ​ൽ മു​റി​ച്ചാ​ണ് ല​യാ​നി​യെ ര​ക്ഷ പെ​ടു​ത്തി​യ​ത്.

കാ​ര്യ​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​തെ​ന്ന് ല​യാ​നി​യു​ടെ അ​മ്മ ചാ​ർ​ളി പ​റ​യു​ന്നു. ഏ​താ​യാ​ലും ല​യാ​നി ഷൂ​ട്ട് ചെ​യ്ത വീ​ഡി​യോ​യെ​ക്കാ​ൾ വൈ​റ​ലാ​യ​ത് ക​സേ​ര​യി​ൽ കു​ടു​ങ്ങി​യ ല​യാ​നി​യു​ടെ വീ​ഡി​യോ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.