ഫ്രീ​യാ​യി ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ പേ​രു​മാ​റ്റി ആ​ളു​ക​ൾ!
Friday, March 19, 2021 10:22 PM IST
ഓ​ഫ​റി​ന്‍റെ പി​ന്നാ​ലെ പോ​കാ​ത്ത​വ​രാ​യി ആ​രാ​ണു​ള്ള​ത്? ഭ​ക്ഷ​ണ​ത്തി​നും വ​സ്ത്ര​ത്തി​നും ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ളു​മെ​ല്ലാം ഓ​ഫ​ർ നോ​ക്കി​യാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ങ്ങു​ന്ന​ത്. കൂ​ടു​ത​ൽ ഓ​ഫ​ർ ല​ഭി​ക്കു​ന്ന ക​ട​ക​ൾ തേ​ടി കി​ലോ​മീ​റ്റ​റു​ക​ൾ പോ​കാ​നും ആ​ളു​ക​ൾ​ക്ക് മ​ടി​യി​ല്ല.

എ​ന്നാ​ൽ ഒ​രു റ​സ്റ്റ​റ​ന്‍റ് ന​ൽ​കി​യ ഓ​ഫ​ർ നേ​ടാ​നാ​യി പേ​രു​മാ​റ്റാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് താ​യ്‌​വാ​നി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ. ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള ഒ​രു ചൈ​നീ​സ് വി​ഭ​വം ആ​ണ് സൂ​ഷി. പാ​ച​കം ചെ​യ്യാ​ത്ത മീ​ൻ ക​ഷ​ണം ചോ​റി​ൽ പൊ​തി​ഞ്ഞ ചി​ല സോ​സു​ക​ളി​ൽ മു​ക്കി​യാ​ണ് സൂ​ഷി ക​ഴി​ക്കു​ക.

സൂ​ഷി ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ൽ ഏ​റ്റ​വും അ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാ​ൽ​മ​ൺ എ​ന്ന മ​ത്സ്യം ആ​ണ്. പേ​രി​ൽ സാ​ൽ​മ​ൺ എ​ന്ന ഭാ​ഗ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സൂ​ഷി ന​ൽ​കു​മെ​ന്നാ​ണ് താ​യ്‌​വാ​നി​ലെ റ​സ്റ്റ​ന്‍റ് ശ്രേ​ണി​യി​യാ​യ അ​കി​ൻ​ഡോ സു​ഷി​റോ​യു​ടെ ഓ​ഫ​ർ.

ഒ​ന്നും ര​ണ്ടും പേ​ര​ല്ല ഏ​ക​ദേ​ശം 150-ഓ​ളം ആ​ളു​ക​ൾ പേ​ര് മാ​റ്റാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി താ​യ്‌​വാ​നി​ലെ കേ​ന്ദ്ര വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പേ​രി​ൽ സാ​ൽ​മ​ൺ കൂ​ട്ടി​ച്ചേ​ത്ത് ഓ​ഫ​ർ പ്ര​കാ​രം സൗ​ജ​ന്യ സൂ​ഷി വി​ഭ​വം ആ​സ്വ​ദി​ച്ച ശേ​ഷം പി​ന്നീ​ട് പേ​ര് പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​ൻ ആ​ണ് പ​ല​രും ശ്ര​മി​ക്കു​ന്ന​ത്. പേ​രു​മാ​റ്റു​ന്ന​വ​രെ ഇ​പ്പോ​ൾ പ​ര​മാ​വ​ധി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ധി​കൃ​ത​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.