ചാർജ് ചെയ്യാൻ വച്ചിരുന്ന ടാബ്ലെറ്റിന് തീപിടിച്ചു; ബാലൻ അത്ഭുതകരമായി രക്ഷപെട്ടു
Wednesday, June 26, 2019 11:30 AM IST
ചാർജ് ചെയ്യാൻ വച്ചിരുന്ന ടാബ്ലെറ്റിൽ തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നിന്നും ബാലൻ അത്ഭുതകരമായി രക്ഷപെട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. 11 വയസുകാരനായ ബാലനാണ് ഉപയോഗിച്ച് കഴിഞ്ഞ് ടാബ് ചാർജ് ചെയ്യാനായി വച്ചതിനു ശേഷം ഉറങ്ങാൻ പോയത്.
കിടന്നിരുന്ന ബെഡിൽ തന്നെയാണ് ടാബും വച്ചിരുന്നതും. എന്നാൽ ടാബ്ലെറ്റ് അമിതമായി ചൂടാതിനെ തുടർന്ന് കുട്ടി കിടന്നിരുന്ന ബെഡ്ഡിലെ തുണിക്ക് തീ പിടിക്കുകയായിരുന്നു. കിടക്ക ഏകദേശം പൂർണമായും കത്തിക്കഴിഞ്ഞാണ് ഈ ബാലൻ സംഭവം അറിയുന്നത്.
ഉടൻ തന്നെ തീ അണച്ചതു കൊണ്ട് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുവാൻ സാധിച്ചു. ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.