പൈലറ്റ് ഉറങ്ങിപ്പോയി; വിമാനം തോന്നിയപടി പറന്നു
കു​റ​ച്ചു​നേ​രം ഉ​റ​ങ്ങു​ന്ന​ത് കു​റ്റ​മാ​ണോ. ഏ​യ് അ​ല്ല എ​ന്തു കു​റ്റം എ​ന്ന് പ​റ​യാ​ൻ വ​ര​ട്ടെ. ഉ​റ​ങ്ങു​ന്ന​ത് വി​മാ​നം പ​റ​ത്തു​ന്ന പൈ​ല​റ്റാ​ണെ​ങ്കി​ലോ.സം​ഗ​തി കു​ഴ​ഞ്ഞി​ല്ലേ. ഓ​സ്ട്രേ​ലി​യ​യി​ൽ ഒ​രു ട്രെ​യി​നി പൈ​ല​റ്റ് ഉ​റ​ങ്ങി​യ​ത് കു​റ​ച്ചൊ​ന്നു​മ​ല്ല നാ​ൽ​പ്പ​തു മി​നിറ്റാ​ണ്. അ​ഡ്‌ലൈഡി​ലെ ഒ​രു വി​മാ​നം പ​റ​ത്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ഈ ​ഉ​റ​ക്ക​മു​ണ്ടാ​യ​ത്.

ഉ​റ​ക്ക​മി​ല്ലാ​യ്മ​യും വേ​ണ്ട​ത്ര ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തു​മാ​ണ് ഉ​റ​ക്ക​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്. 5500 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​നി​ടെ പൈ​ല​റ്റ് വി​മാ​നം ഓ​ട്ടോ പൈ​ല​റ്റ് മോ​ഡി​ലേ​ക്ക് മാ​റ്റി ഉ​റ​ക്കം തു​ട​ങ്ങി​യ​ത്രെ.

അ​നു​മ​തി ല​ഭി​ക്കാ​തെ അ​ഡ്‌ലൈഡ് വ്യോ​മ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഉ​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന പൈ​ല​റ്റി​നേ​യും കൊ​ണ്ട് വി​മാ​നം ചെ​ന്നെ​ത്തി​യ​ത്. ചെ​റു​വി​മാ​ന​മാ​യി​രു​ന്നു. ഇ​തോ​ടെ ആ​ശ​ങ്ക​യാ​യി. ഏ​തോ വി​മാ​നം വ്യോ​മ​മേ​ഖ​ല​യി​ൽ ക​ട​ന്ന​തോ​ടെ ഏ​വ​ർ​ക്കും ആ​ശ​ങ്ക.

പൈ​ല​റ്റി​നെ ബ​ന്ധ​പ്പെ​ടാ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ൽ നി​ന്ന് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മി​ല്ല. നാ​ൽ​പ്പ​ത് മി​നിറ്റി​ന് ശേ​ഷം പൈ​ല​റ്റ് ഉ​റ​ക്കം വി​ട്ടെ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് സം​ഗ​തി​യു​ടെ കി​ട​പ്പ് മ​ന​സി​ലാ​യ​ത്. ഇ​നി പ​റ​യൂ.. കു​റ​ച്ചൊ​ന്ന് ‌ ഉ​റ​ങ്ങു​ന്ന​ത് ഒ​രു തെ​റ്റാ​ണോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.