യുഎഇയിൽ സോഷ്യൽമീഡിയ കുറ്റകൃത്യങ്ങൾ വർധിക്കുന്നു
Friday, November 29, 2019 3:24 PM IST
യു​എ​ഇ​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 43 ശ​ത​മാ​നം വ​ർ​ധ​ന. ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​തെ​ന്ന് അ​ബു​ദാ​ബി ജു​ഡീ​ഷൽ വ​കു​പ്പ് അ​റി​യി​ച്ചു. 512 ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ഇ​ത്ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

2018 ൽ ​ഇ​ത് 357 എ​ണ്ണ​മാ​യി​രു​ന്നു. സൈ​ബ​ർ പീ​ഡ​നം, ചൂ​ഷ​ണ​ങ്ങ​ൾ, ബ്ലാ​ക്ക് മെ​യി​ലിം​ഗ്, ഭീ​ഷ​ണി​ക​ൾ, അ​സ​ഭ്യ​ങ്ങ​ൾ പ​റ​യ​ൽ, മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ൽ ക​ട​ന്നു​ക​യ​റ്റം എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം മു​ത​ൽ ആ​ജീ​വ​നാ​ന്ത ത​ട​വ് വ​രെ​യാ​ണു ശി​ക്ഷ.

മ​റ്റു ചി​ല കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വി​ലി​ട്ട​ശേ​ഷം നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ബു​ദാ​ബി നി​യ​മ​വ​കു​പ്പ് പ്ര​തി​നി​ധി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ൽ ആ​മി​ർ അ​ൽ അം​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.