തി​ര​ക്കേ​റി​യ റോ​ഡി​ൽ സാ​ഹ​സി​ക​മാ​യി വി​മാ​നം ഇ​റ​ക്കി- വീ​ഡി​യോ
Friday, August 2, 2019 1:01 PM IST
പ​റ​ന്നു​കൊ​ണ്ടി​രുന്ന വി​മാ​നം എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് തി​ര​ക്കേ​റി​യ റോ​ഡി​ൽ ഇ​റ​ക്കി. വാ​ഷിം​ഗ്ട​ണി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. സിം​ഗി​ൾ പ്രൊ​പ്പ​ല്ല​ർ കെ​ആ​ർ2 വി​മാ​ന​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ വ​ന്ന് റോ​ഡി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​മാ​നം വ​രു​ന്ന​തു ക​ണ്ട് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ൽ റോ​ഡി​ലെ ചു​വ​പ്പ് സി​ഗ്ന​ൽ ലൈ​റ്റി​നു മു​ന്പാ​കെ വ​ന്നാ​ണ് വി​മാ​നം നി​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യാ​ണ് പൈ​ല​റ്റി​നെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.