പൊ​ക്കി​ൾ​ക്കൊ​ടി​യു​ടെ ശ​ക്തി ഇ​താ​ണ്..! കൂ​റ്റ​ൻ മ​ര​ത്തി​നു മു​ക​ളി​ൽ കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ സ്ലോ​ത്തി​ന് സം​ഭ​വി​ച്ച​ത്
Saturday, March 7, 2020 6:10 PM IST
ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ അ​മ്മ​യു​ടെ ശ​രീ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പൊ​ക്കി​ൾ​ക്കൊ​ടി​യെ​ക്കു​റി​ച്ച് ഏ​വ​ർ​ക്കു​മ​റി​യാം. അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ നി​ന്ന് വേ​ർ​പെ​ട്ട് സ്വ​ത​ന്ത്ര​നാ​കു​ന്ന​ത് പൊ​ക്കി​ൾ​ക്കൊ​ടി​യു​മാ​യു​ള്ള ബ​ന്ധം മു​റി​യു​ന്ന​തോ​ടെ​യാ​ണ്. ഈ ​പൊ​ക്കി​ൾ​ക്കൊ​ടി​യു​ടെ ശ​ക്തി​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്.

ജീ​വി​ത​ത്തി​ന്‍റെ ന​ല്ല പ​ങ്കും മ​ര​ത്തി​നു മു​ക​ളി​ൽ ക​ഴി​യു​ന്ന ജീ​വി​യാ​യ സ്ലോ​ത്തി​ന്‍റെ പ്ര​സ​വ​മാ​ണ് വീ​ഡി​യോ​യി​ൽ. എ​ന്നാ​ൽ ഒ​രു സാ​ധാ​ര​ണ പ്ര​സ​വ​മ​ല്ല ഇ​ത്. കൂ​റ്റ​ൻ മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​രു​ന്നാ​ണ് സ്ലോ​ത്തി​ന്‍റെ പ്ര​സ​വം. മ​ര​ത്തി​നു മു​ക​ളി​ൽ തൂ​ങ്ങി​യാ​ടി​ക്കൊ​ണ്ടാ​ണ് അ​മ്മ സ്ലോ​ത്ത് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ന്ന​ത്. പു​റ​ത്തേ​ക്ക് വ​രു​ന്ന കു​ഞ്ഞ് ഏ​റെ നേ​രം പൊ​ക്കി​ൾ​ക്കൊ​ടി​യി​ൽ തൂ​ങ്ങി​യാ​ടു​ന്ന​തും കാ​ണാം. സ്ലോ​ത്തു​ക​ൾ മ​ര​ത്തി​ന് മു​ക​ളി​ലി​രു​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​തി​നാ​ൽ ഇ​ത്ത​ര​മൊ​രു ദൃ​ശ്യം അ​പൂ​ർ​വ​മാ​ണ്.

തെ​ക്കേ അ​മേ​രി​ക്ക​യി​ലെ​യും മ​ധ്യ അ​മേ​രി​ക്ക​യി​ലെ​യും ഉ​ഷ്ണ​മേ​ഖ​ലാ മ​ഴ​ക്കാ​ടു​ക​ളി​ലാ​ണ് സ്ലോ​ത്തു​ക​ൾ ഏ​റെ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ഗ​ർ​ഭം ധ​രി​ച്ച് 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സ്ലോ​ത്തു​ക​ൾ പ്ര​സ​വി​ക്കു​ന്ന​ത്. മൂ​ന്നു മു​ത​ൽ നാ​ലു വ​ർ​ഷം വ​രെ ഈ ​കു​ഞ്ഞു​ങ്ങ​ൾ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.