ക​ത്തി​യു​മാ​യി എ​ത്തി​യ മോ​ഷ്ടാ​വി​നെ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് തു​ര​ത്തി ക​ട​യു​ട​മ
Sunday, March 15, 2020 11:59 AM IST
ക​ത്തി​യു​മാ​യി ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വി​നെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് പ്ര​തി​രോ​ധി​ച്ച് ക​ട​യു​ട​മ. യു​കെ​യി​ലെ ബ​ര്‍​മിം​ഗ്ഹാ​മി​ലെ കിം​ഗ്‌​സ്റ്റാ​ന്‍​ഡിം​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. രാ​ത്രി ക​ട അ​ട​യ്ക്കു​ന്ന​തി​ന് തൊ​ട്ട് മു​ന്‍​പാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​റു​ത്ത വ​സ്ത്ര​വും മാ​സ്‌​കും ധ​രി​ച്ച് കൈ​യി​ല്‍ ക​ത്തി​യു​മാ​യി എ​ത്തി​യ​യാ​ള്‍ ക​ട​യു​ട​മ​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​പ്പെ​ട്ടി​യു​ടെ അ​രി​കി​ല്‍ എ​ത്തി​യ ഉ​ട​മ പെ​ട്ട​ന്ന് കൈ​യി​ല്‍ മു​ള​കു​പൊ​ടി വാ​രി മോ​ഷ്ടാ​വിന്‍റെ മു​ഖ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​വ് ഉ​ട​ന്‍ ത​ന്നെ ക​ട​യു​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി. ക​ട​യി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​സം​ഭ​വം പ​തി​ഞ്ഞ​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​തി​ഞ്ഞി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. സ​മ​യോ​ചി​ത​മാ​യി ചി​ന്തി​ച്ച ക​ട​യു​ട​മ​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.