പ്ര​വാ​സി​ക​ളേ, നി​ങ്ങ​ൾ​ക്കി​താ ഒ​രു ഷോ​പ്പിം​ഗ് മാ​ൾ
Wednesday, November 6, 2019 1:10 PM IST
പ്ര​വാ​സി​ക​ളേ​റെ​യു​ണ്ട് ഷാ​ർ​ജ​യി​ൽ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു നി​ന്നും ഷാ​ർ​ജ​യി​ൽ ജോ​ലി​ക്കും മ​റ്റു​മാ​യി വ​ന്ന​ണ​ഞ്ഞി​ട്ടു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ത്ര​മാ​യി സ​ജ​യി​ൽ ഷോ​പ്പിം​ഗ് മാ​ൾ വ​രു​ന്നു.

ല​ക്ഷ​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​ത്. മാ​ളി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോറി​റ്റി ചെ​യ​ർ​മാ​ൻ സ​ലിം യൂ​സ​ഫ് അ​ൽ ഖ​സീ​ർ പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ഴു​പ​ത് ശ​ത​മാ​ന​വും സ​ജ മേ​ഖ​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. 88 ക​ട​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മാ​ളി​ൽ 1,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന 2 സി​നി​മാ​ശാ​ല​ക​ൾ, ആ​ശു​പ​ത്രി എ​ന്നി​വ​യു​മു​ണ്ടാ​കും. സ​ജ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും ഷാ​ർ​ജ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നും ഇ​ട​യി​ൽ പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.