മാറിക്കോളൂ... ആ കസേര എന്‍റേതാണ്.! രസകരമായി വീഡിയോ
Friday, May 13, 2022 2:59 PM IST
കടലില്‍ കിടന്നു മടുത്തു ഇനി കുറച്ചു സമയം സ്വിമ്മിംങ്ങ് പൂളില്‍ നീന്താം. അതു കഴിഞ്ഞ് പൂള്‍ ചെയറില്‍ കുറച്ച് വിശ്രമിക്കുകയുമാകാം. കടലില്‍ നിന്നും ഒരു വിധത്തില്‍ നീന്തി കരയിലെത്തുന്ന ഈ താരത്തെ ഒന്നു പരിചയപ്പെടേണ്ടത് തന്നെയാണ്.

സീല്‍ എന്ന പേരില്‍ പരിചിതമായ സീ ലയണാണ് കഥയിലെ കഥാപാത്രം. കഷ്ടപ്പെട്ടാണ് ആശാന്‍റെ വരവ്. വൈറലായികൊണ്ടിരിക്കുന്ന വീഡിയോയിലെ ഒരു ദൃശ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സീല്‍ ഇഴഞ്ഞ് നേരെ സ്വിമ്മിംങ്ങ് പൂളിനടുത്തേക്ക് നീങ്ങുന്നു. ശേഷം പൂളിലേക്ക് ചാടുന്നു. നീന്തി പൂളിന്‍റെ അവസാനഭാഗത്തെത്തുന്നു. അത് കഴിഞ്ഞുള്ള ദ്യശ്യങ്ങളാണ് ഏറ്റവും രസകരം. പൂള്‍ ചെയറില്‍ വിശ്രമിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യന് യാതൊരു പരിഗണനയും നല്‍കാതെ സീല്‍ ചെയറിലേക്ക് കേറുന്നു.

അതിലിരുന്നയാള്‍ വേഗം തന്നെ പേടിച്ച് എഴുന്നേല്‍ക്കുന്നു. സീല്‍ എല്ലാ അധികാരത്തോടുകൂടിയും അതില്‍ കിടക്കുന്നു. ഇതാണ് ദശ്യത്തിലുള്ള കാഴ്ചകള്‍. 57 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം കണ്ടുതീര്‍ത്തത് മൂന്നര ലക്ഷം പേരാണ്.

രസകരമായ നിരവധി കമന്‍റും വീഡിയോക്ക് താഴെ വന്നിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്. നിങ്ങള്‍ എന്‍റെ കടല്‍ മലിനീകരിച്ചു.അതിനാല്‍ ഞാന്‍ നിങ്ങളുടെ കസേര എടുക്കുകയാണ്. മറ്റൊരു രസകരമായ വാചകം ഇങ്ങനെ 'ഹേയ് ഡൂഡ് ഞാന്‍ തിരിച്ചു വന്നു. അധികാരികള്‍ ചിലപ്പോള്‍ ഇത് നിങ്ങളുടെ കസേരയാണെന്ന് പറഞ്ഞിട്ടുണ്ടാകാം'.എന്നാല്‍ അങ്ങനെയല്ല ഇത് എന്‍റെയാണ്.

ഏതായാലും കണ്ണെടുക്കാതെ വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ച് കണ്ടുകൊണ്ടിരിക്കാന്‍ പറ്റുന്ന ഒരു വീഡിയോ ആണിത്. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ കടലില്‍ കൂടി സഞ്ചരിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.