ഒ​മ്പ​തു​കാ​രി​യെ പി​ടി​കൂ​ടി​യ മു​ത​ല​യെ തി​രി​ച്ച് ആ​ക്ര​മി​ച്ച് കൂ​ട്ടു​കാ​രി; ഒ​ടു​വി​ൽ...
Wednesday, October 30, 2019 4:57 PM IST
മ​ര​ണ​ത്തെ മു​ന്നി​ൽ നി​ന്നും സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​വാ​ൻ മു​ത​ല​യെ ആ​ക്ര​മി​ച്ച് കൊ​ച്ചു​കു​ട്ടി. സിം​ബാ​വ​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നീ​ന്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒമ്പത് വ​യ​സു​കാ​രി​യാ​യ ല​തോ​യ​യെ മു​ത​ല ആ​ക്ര​മി​ച്ച​ത്.

ല​തോ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഇ​വി​ടെ​യെ​ത്തി​യ കൂട്ടുകാരി റ​ബേ​ക്ക എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ചു പോ​യി. ഈ ​സ​മ​യം കു​ട്ടി​യു​ടെ കൈ​യി​ലും കാ​ലി​ലും പി​ടി​കൂ​ടി​യ മു​ത​ല കു​ട്ടി​യെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന റ​ബേ​ക്ക മു​ത​ല​യെ ആ​ക്ര​മി​ക്കു​വാ​ൻ ആ​രം​ഭി​ച്ചു.

കു​ട്ടി​യു​ടെ മേ​ലു​ള്ള പി​ടി​വി​ടു​ന്ന​തു വ​രെ മു​ത​ല​യു​ടെ ക​ണ്ണി​ലാ​ണ് റ​ബേ​ക്ക ആ​ക്ര​മി​ച്ച​ത്. വേ​ദ​ന സ​ഹി​ക്ക​വ​യ്യാ​തെ മു​ത​ല ല​തോ​യ​യി​ൻ മേ​ലു​ള്ള പി​ടി​വി​ട്ടു. ഈ ​സ​മ​യം റ​ബേ​ക്ക കൂ​ട്ടു​കാ​രി​യു​മാ​യി സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​ബേ​ക്ക​യ്ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.