റെ​സ്യൂ​മെ, പ​ഴ​യ റെ​സ്യൂ​മെ അ​ല്ല! ആ​പ്പി​ലാ​ക്കി മ​ല​യാ​ളി സം​രം​ഭ​ക​ന്‍
കൊ​ച്ചി: തൊ​ഴി​ൽ അ​ന്വേ​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ ബ​യോ​ഡാ​റ്റ ഡി​ടി​പി ചെ​യ്തു പ്രി​ന്‍റെ​ടു​ത്തു സൂ​ക്ഷി​ക്കു​ക​യും ഇ​ന്‍റ​ര്‍​വ്യൂ ഹാ​ളി​ലേ​ക്കു ഫ​യ​ലി​ലാ​ക്കി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന കാ​ലം ഇ​നി മ​റ​ന്നേ​ക്കൂ. പ്രി​ന്‍റൗ​ട്ട് റെ​സ്യൂ​മെ​യ്ക്കു പ​ക​രം ഉ​ദ്യോ​ഗാ​ര്‍​ഥി​യു​ടെ പ്രൊ​ഫൈ​ല്‍ വീ​ഡി​യോ​ക​ള്‍ ഇ​നി ഇ​ന്‍റ​ര്‍​വ്യൂ ഹാ​ളി​ലെ സ്‌​ക്രീ​നി​ല്‍ തെ​ളി​യും.

ലോ​ക​മെ​മ്പാ​ടും റെ​സ്യൂ​മെ ത​യാ​റാ​ക്കു​ന്ന​വ​ര്‍​ക്കി​ട​യി​ല്‍ ശ്ര​ദ്ധ നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മി​നു പി​ന്നി​ല്‍ മ​ല​യാ​ളി ഐ​ടി എ​ന്‍​ജി​നീ​യ​റു​ണ്ട്. ജോ​ലി തേ​ടു​ന്ന​വ​രു​ടെ വി​വ​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഹ്ര​സ്വ വീ​ഡി​യോ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട 'ഷോ ​റീ​ല്‍' എ​ന്ന വീ​ഡി​യോ പ്ലാ​റ്റ്‌​ഫോം വി​ക​സി​പ്പി​ച്ച​തു മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ജി ഏ​ബ്ര​ഹാം.

റീ​ല്‍​സ്, ടി​ക്ക് ടോ​ക്ക് മാ​തൃ​ക​യി​ലാ​ണു തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​ര്‍​ക്കാ​യി വീ​ഡി​യോ പ്രൊ​ഫൈ​ലു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​വി​ശേ​ഷ ചോ​ദ്യ​ങ്ങ​ള്‍ ആ​പ്പി​ലു​ണ്ട്. മ​റു​പ​ടി​ക​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ആ​പ്പി​ലൂ​ടെ ന​ല്‍​കാം. ഈ ​മ​റു​പ​ടി​ക​ള്‍ മ​നോ​ഹ​ര​മാ​യി കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള ഷോ ​റീ​ലി​ന്‍റെ ഹ്ര​സ്വ വീ​ഡി​യോ ഉ​ദ്യോ​ഗാ​ര്‍​ഥി​ക്കു കി​ട്ടും.

വ​ന്‍​തോ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള്‍​ക്ക് റി​ക്രൂ​ട്ട്‌​മെ​ന്‍റ് എ​ളു​പ്പ​മാ​ക്കാ​ന്‍ ഈ ​വീ​ഡി​യോ​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നു അ​ജി ഏ​ബ്ര​ഹാം പ​റ​യു​ന്നു. ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് എ​ന്നി​വ​യി​ല്‍ ഷോ ​റീ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും.

തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ നി​ന്നു ബി​രു​ദം നേ​ടി​യ അ​ജി ഏ​ബ്ര​ഹാം അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നാ​ണ് എം​എ​സും, എം​ബി​എ​യും പൂ​ര്‍​ത്തി​യാ​ക്കി​ത്.

ഇ​പ്പോ​ള്‍ കൊ​ച്ചി ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ഐ​ടി ക​മ്പ​നി ന​ട​ത്തു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 280 അം​ഗ ടീ​മി​ലെ കോ​ര്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ ഷോ ​റീ​ലി​ന്‍റെ ടെ​ക്‌​നി​ക്ക​ല്‍ അം​ഗ​ങ്ങ​ളാ​ണ്.

സി​ജോ പൈ​നാ​ട​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.