മഴവിൽ അഴകിൽ അപൂർവയിനം പാമ്പ്
Wednesday, February 26, 2020 1:13 PM IST
ഫ്ലോ​റി​ഡ ഒ​ക്‌ല നാ​ഷ​ണ​ൽ ഫോ​റ​സ്റ്റി​ൽ മ​ഴ​വി​ല്ലിന്‍റെ വ​ർ​ണ​മു​ള്ള അ​പൂ​ർ​വ​യി​നം പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​താ​യി ഫ്ലോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച ഒ​രു യാ​ത്രി​ക​നാ​ണു പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള പാ​മ്പി​നെ ആ​ദ്യ​മാ​യി 1969ൽ ​ഫ്ലോ​റി​ഡ മാ​റി​യോ​ൺ കൗ​ണ്ടി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഫ്ലോ​റി​ഡ മ്യൂ​സി​യം ഓ​ഫ് നാ​ച്വ​റ​ൽ ഹി​സ്റ്റ​റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റെ​യ്ൻ​ബോ പാ​മ്പു​ക​ൾ ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ സ​മ​യ​വും വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞു കൂ​ടു​ക​യാ​ണ് പ​തി​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ല​ടി​യോ​ളം നീ​ള​മാ​ണ് പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ റെ​യ്ൻ​ബോ പാ​മ്പി​നു​ള്ള​ത്. ഇ​തു വി​ഷ​മി​ല്ലാ​ത്ത, അ​പ​ക​ട​കാ​രി​യ​ല്ലാ​ത്ത പാ​മ്പാ​ണ്. ഇ​ത്ത​രം പാ​മ്പു​ക​ളെ വ​മ്പ​ൻ പാ​മ്പു​ക​ൾ വേ​ട്ട​യാ​ടി ഭ​ക്ഷ​ണ​ത്തി​നു ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.