രക്ഷാകരം..! ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന യാത്രക്കാരന് രക്ഷകനായി സുരക്ഷാ ഉദ്യോഗസ്ഥൻ
Friday, August 30, 2019 12:17 PM IST
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെന്നിവീണ് വാതിലിൽ തൂങ്ങിക്കിടന്ന യാത്രക്കാരനെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപെടുത്തി. ഹൈദരാബാദിന് സമീപമുള്ള നാംപള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന് ഒപ്പം ഓടിയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്. ട്രെയിനിന്റെ അടിയിലേക്ക് വീണ് ജീവന് തന്നെ അപായമുണ്ടാകാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നുമാണ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടീലിനെ തുടർന്ന് അദ്ദേഹത്തിന് രക്ഷപെടാനായത്.
റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.